റെഡ് അലർട്ടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 99 ഡോക്ടർമാർ

Covid-19 *കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 99 ഡോക്ടർമാർ *ആരോഗ്യ പ്രവർത്തകർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു Covid-19 കോവിഡ് വ്യാപനം ആശങ്കാ ജനകമായ നിലയിൽ തുടരുകയാണ്. വൈറസ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം നാൾതോറും വർധിക്കുകയാണ്. ഇപ്പോഴത് നൂറിനടുത്തെത്തി.ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം. കരുതലും ജാഗ്രതയും വർധിപ്പിക്കേണ്ട വിധത്തിൽ ആശങ്കയേറ്റുന്ന സാഹചര്യമാണ് രാജ്യത്തുള്ളത് – ഐഎംഎ പ്രസ്താവന പറയുന്നു. ഇതിനിടെ തുടർച്ചയായി രണ്ടാം ദിവസവും More
 

Covid-19

*കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 99 ഡോക്ടർമാർ

*ആരോഗ്യ പ്രവർത്തകർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു Covid-19

കോവിഡ് വ്യാപനം ആശങ്കാ ജനകമായ നിലയിൽ തുടരുകയാണ്. വൈറസ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം നാൾതോറും വർധിക്കുകയാണ്. ഇപ്പോഴത് നൂറിനടുത്തെത്തി.ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം. കരുതലും ജാഗ്രതയും വർധിപ്പിക്കേണ്ട വിധത്തിൽ ആശങ്കയേറ്റുന്ന സാഹചര്യമാണ് രാജ്യത്തുള്ളത് – ഐഎംഎ പ്രസ്താവന പറയുന്നു.

ഇതിനിടെ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 600 കടന്നതോടെ കേരളം അതിജാഗ്രതാ നിർദേശം നല്കി. ‘ജീവൻ്റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യം മുൻനിർത്തിയുളള മൂന്നാം ഘട്ട ക്യാമ്പയ്നാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ‘ആരിൽ നിന്നും രോഗം പകരാം’ എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ജാഗ്രതാ നിർദേശം.

ചന്തകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങി എവിടെനിന്നും ആർക്കും ആരിൽനിന്നും രോഗം പകരാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആൾക്കൂട്ടം അപകടകരമാണ്, അനുവദിക്കാനാവില്ല. കുറഞ്ഞത് രണ്ടു മീറ്റർ അകലം പാലിക്കാൻ എല്ലാവരും തയ്യാറാവണം.

സ്വയം സുരക്ഷിത വലയം തീർക്കാൻ ഓരോ വ്യക്തിയും ശ്രദ്ധിക്കണം. മാസ്ക് ധരിച്ചും, സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിൻ്റെ കണ്ണി പൊട്ടിക്കണം. സാമൂഹ്യ വ്യാപനത്തിൻ്റെ വക്കിലാണ് നാം നില്ക്കുന്നതെന്നും ഏതു നിമിഷവും അത് സംഭവിക്കാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.