രാജ്യത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഒരു ദശലക്ഷം കടന്നു

Covid Test രാജ്യത്തെ കോവിഡ്-19 പ്രതിദിന പരിശോധനയുടെ എണ്ണം ഒരു ദശലക്ഷം എന്ന നാഴികക്കല്ല് കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രോഗമുക്തി നിരക്ക് നൂറ് ശതമാനം ഉയർന്നതായും മന്ത്രാലയം അവകാശപ്പെട്ടു.പരിശോധനയിലൂടെ രോഗം നേരത്തേ തിരിച്ചറിയുന്നതാണ് രോഗമുക്തി നിരക്കിലെ കുതിപ്പിന് കാരണം.Covid Test ഇന്നലെ മാത്രം 62, 282 പേരാണ് സുഖം പ്രാപിച്ചത്. രോഗമുക്തരുടെ മൊത്തം എണ്ണം ഇതോടെ 21.5 ലക്ഷം കവിഞ്ഞു. ചികിത്സയ്ക്ക് വേഗതയേറിയ, കാര്യക്ഷമമായ നടപടികളാണ് കൈക്കൊളളുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ട്വീറ്റിൽ പറയുന്നു. More
 

Covid Test

രാജ്യത്തെ കോവിഡ്-19 പ്രതിദിന പരിശോധനയുടെ എണ്ണം ഒരു ദശലക്ഷം എന്ന നാഴികക്കല്ല് കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രോഗമുക്തി നിരക്ക് നൂറ് ശതമാനം ഉയർന്നതായും മന്ത്രാലയം അവകാശപ്പെട്ടു.പരിശോധനയിലൂടെ രോഗം നേരത്തേ തിരിച്ചറിയുന്നതാണ് രോഗമുക്തി നിരക്കിലെ കുതിപ്പിന് കാരണം.Covid Test

ഇന്നലെ മാത്രം 62, 282 പേരാണ് സുഖം പ്രാപിച്ചത്. രോഗമുക്തരുടെ മൊത്തം എണ്ണം ഇതോടെ 21.5 ലക്ഷം കവിഞ്ഞു. ചികിത്സയ്ക്ക് വേഗതയേറിയ, കാര്യക്ഷമമായ നടപടികളാണ് കൈക്കൊളളുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ട്വീറ്റിൽ പറയുന്നു. ഹോം ഐസൊലേഷൻ ഉൾപ്പെടെ ആരോഗ്യ മന്ത്രാലയം കൈക്കൊണ്ട മെച്ചപ്പെട്ട നടപടികളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 900,000-ത്തിലേറെ ടെസ്റ്റുകൾ നടന്നിരുന്നു. രാജ്യത്തൊട്ടാകെ 1,500-ലധികം ലാബുകൾക്ക് ഐസിഎംആർ കോവിഡ് പരിശോധന അനുമതി നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ടെസ്റ്റിങ്ങ് സംവിധാനം കുറേക്കൂടി വിപുലമാക്കാനാണ് ഐസിഎംആറിൻ്റെ തീരുമാനം.