ഐഎംഎ ബെസ്റ്റ് ഡോക്ടര്‍ ലൈഫ് ടൈം അവാര്‍ഡ് ഡോ.എം.കെ.സി നായര്‍ക്ക്

തിരുവനന്തപുരം: ഡോക്ടഴ്സ് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യന് മെഡിക്കല് അസോസിയേഷന് ഏർപ്പെടുത്തിയ ഐഎംഎ ബെസ്റ്റ് ഡോക്ടര് ലൈഫ് ടൈം പുരസ്കാരം സംസ്ഥാന ആരോഗ്യ സര്വ്വകലാശാലയുടെ വൈസ് ചാന്സിലര് ആയ ഡോ. എം.കെ.സി നായര്ക്ക്. കഴിഞ്ഞ നിരവധി ദശാബ്ദക്കാലങ്ങളായി ആരോഗ്യമേഖലക്ക് നല്കിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരം മെഡിക്കല് കോളേജിലെ ചൈല്ഡ് ഡവലപ്മെന്റ് സെന്റര് മേധാവിയായി നടപ്പിലാക്കിയ പദ്ധതികളും, കേരളത്തിന്റെ ആരോഗ്യ മേഖലക്ക് തുടർന്ന് നല്കിയ സംഭാവനകളും , ആരോഗ്യ സര്വ്വകലാശാലയുടെ വൈസ് ചാന്സിലര് എന്ന നിലയില് സംസ്ഥാനത്തിന്റെ More
 

തിരുവനന്തപുരം: ഡോക്ടഴ്‌സ് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏർപ്പെടുത്തിയ ഐഎംഎ ബെസ്റ്റ് ഡോക്ടര്‍ ലൈഫ് ടൈം പുരസ്‌കാരം സംസ്ഥാന ആരോഗ്യ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയ ഡോ. എം.കെ.സി നായര്‍ക്ക്.

കഴിഞ്ഞ നിരവധി ദശാബ്ദക്കാലങ്ങളായി ആരോഗ്യമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ മേധാവിയായി നടപ്പിലാക്കിയ പദ്ധതികളും, കേരളത്തിന്റെ ആരോഗ്യ മേഖലക്ക് തുടർന്ന് നല്‍കിയ സംഭാവനകളും , ആരോഗ്യ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ തുടര്‍ച്ചയായി നടത്തുന്ന ഇടപെടലുകളും കണക്കിലെടുത്താണ് ഇദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ മൂല്യച്യുതി തടയുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു വരുകയാണ്.