ഇ ഐ ലാബ് മെട്രോപൊളിസിന് ആർടി പിസിആർ ടെസ്റ്റിന് അനുമതി

EI Lab രാജ്യത്തെ മുൻനിര ഡയഗ്നോസ്റ്റിക് കമ്പനികളിൽ ഒന്നായ ഇ ഐ ലാബ് മെട്രോപൊളിസിന് കേരളത്തിൽ കോവിഡ് ആർടി പിസിആർ ടെസ്റ്റിനുളള അനുമതി ലഭിച്ചു. ട്രൂനാറ്റ് ടെസ്റ്റിനുള്ള അനുമതി നേരത്തേ ലഭിച്ചിരുന്നു. ആർടി പിസിആർ ടെസ്റ്റിനുള്ള അനുമതി കൂടി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള യാത്രക്കാരടക്കം കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം വ്യാപിപ്പിക്കാൻ കഴിയും. EI Lab മെട്രോപൊളിസ് ഹെൽത്ത്കെയർ ലിമിറ്റഡിന് കീഴിൽ രാജ്യത്ത് പതിനഞ്ചിൽപ്പരം അംഗീകൃത കോവിഡ് പരിശോധനാ ലാബുകൾ ഉണ്ട്. സ്വകാര്യ മേഖലയിൽ ഏറ്റവുമധികം അംഗീകൃത More
 

EI Lab
രാജ്യത്തെ മുൻനിര ഡയഗ്നോസ്റ്റിക് കമ്പനികളിൽ ഒന്നായ ഇ ഐ ലാബ് മെട്രോപൊളിസിന് കേരളത്തിൽ കോവിഡ് ആർടി പിസിആർ ടെസ്റ്റിനുളള അനുമതി ലഭിച്ചു. ട്രൂനാറ്റ് ടെസ്റ്റിനുള്ള അനുമതി നേരത്തേ ലഭിച്ചിരുന്നു. ആർടി പിസിആർ ടെസ്റ്റിനുള്ള അനുമതി കൂടി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള യാത്രക്കാരടക്കം കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം വ്യാപിപ്പിക്കാൻ കഴിയും. EI Lab

മെട്രോപൊളിസ് ഹെൽത്ത്കെയർ ലിമിറ്റഡിന് കീഴിൽ രാജ്യത്ത് പതിനഞ്ചിൽപ്പരം അംഗീകൃത കോവിഡ് പരിശോധനാ ലാബുകൾ ഉണ്ട്. സ്വകാര്യ മേഖലയിൽ ഏറ്റവുമധികം അംഗീകൃത ലാബുകൾ ഉള്ളതും മെട്രോപൊളിസിനു തന്നെ. രാജ്യത്ത് കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതു മുതൽ പ്രതിദിനം ആയിരക്കണക്കിന് ടെസ്റ്റുകളാണ് മെട്രോപൊളിസ് നടത്തി വരുന്നത്.

സാമ്പിളിലെ ആർ‌എൻ‌എയിൽ നിന്ന് നിർദിഷ്ട ജീനുകൾ വേർതിരിക്കുന്ന രീതിയാണ് ആർ‌ടി പി‌സി‌ആർ അഥവാ റിവേഴ്സ് ട്രാൻ‌സ്‌ക്രിപ്റ്റേസ്-പോളിമറേസ് ചെയിൻ റിയാക്ഷൻ. ആർ‌എൻ‌എയുടെ ചെറിയൊരു ഭാഗം ഡി‌എൻ‌എ ആക്കി മാറ്റുന്നു. തുടർന്ന് ഒരു രാസപ്രക്രിയാ പരമ്പരയിലൂടെ അതിൻ്റെ അളവ് വർധിപ്പിക്കുന്നു. കോവിഡ്-19 രോഗനിർണയത്തിനുള്ള ഗോൾഡ് സ്റ്റാൻഡേർഡ് ആയി ലോകമെമ്പാടും പരിഗണിക്കപ്പെടുന്നത് ആർടി പിസിആർ ടെസ്റ്റാണ്.

ആദ്യം ട്രൂനാറ്റിനും ഇപ്പോൾ ആർടി പിസിആറിനുമുള്ള ഐസിഎംആർ, എൻഎബിഎൽ അംഗീകാരങ്ങൾ നേടാനായതിൽ സന്തോഷമുണ്ടെന്ന് മെട്രോപൊളിസ് ഹെൽത്ത്കെയർ ലിമിറ്റഡ് ലബോറട്ടറി ചീഫ് ഡോ. രമേഷ് കുമാർ പറഞ്ഞു. ആവശ്യമായത്ര പരിശോധനകൾ നടത്തി കേരളത്തിലെ രോഗികൾക്ക് വേണ്ടത്ര സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാബിൻ്റെ വിലാസം: ഇ ഐ ലാബ് മെട്രോപൊളിസ്, കളക്ഷൻ ആൻ്റ് ടെസ്റ്റിങ്ങ്, നോർത്ത് സ്ക്വയർ ബിൽഡിങ്ങ്, പരമാര റോഡ്, എറണാകുളം നോർത്ത്, എറണാകുളം-682018. വിശദവിവരങ്ങൾക്ക് 7356564333 എന്ന നമ്പറിൽ ബന്ധപ്പെടുക.