അർബുദത്തെ അതിജീവിച്ചവർക്ക് ഹൃദ്രോഗത്തെയും മറികടക്കാം

ചില രോഗങ്ങൾ നമ്മുടെ ശരീരത്തെ കീഴ്പ്പെടുത്തുമ്പോൾ അനുബന്ധമായി മറ്റു ചില അസുഖങ്ങളും കടന്ന് വരാറുണ്ട്. ചിട്ടയായ ജീവിതചര്യയിലൂടെ ഇവയെ തോൽപ്പിക്കാൻ സാധിക്കും. അത്തരത്തിൽ നേരിടാൻ കഴിയുന്നതാണ് സ്തനാർബുദം ബാധിച്ച സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ. കൃത്യമായ ജീവിതചര്യയും ചിട്ടയായ വ്യായാമവും വഴി അർബുദ രോഗികളിലെ ഹൃദ്രോഗത്തെ നേരിടാൻ സാധിക്കുമെന്നാണ് ഈയിടെ പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തി ചികിത്സ നടത്തിയിട്ടും മരണം സംഭവിക്കുന്നതിന് ഒരു പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്ന് കണ്ടെത്തിയത് കാലിഫോർണിയ More
 

ചില രോഗങ്ങൾ നമ്മുടെ ശരീരത്തെ കീഴ്‌പ്പെടുത്തുമ്പോൾ അനുബന്ധമായി മറ്റു ചില അസുഖങ്ങളും കടന്ന് വരാറുണ്ട്. ചിട്ടയായ ജീവിതചര്യയിലൂടെ ഇവയെ തോൽപ്പിക്കാൻ സാധിക്കും. അത്തരത്തിൽ നേരിടാൻ കഴിയുന്നതാണ് സ്തനാർബുദം ബാധിച്ച സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ.

കൃത്യമായ ജീവിതചര്യയും ചിട്ടയായ വ്യായാമവും വഴി അർബുദ രോഗികളിലെ ഹൃദ്രോഗത്തെ നേരിടാൻ സാധിക്കുമെന്നാണ് ഈയിടെ പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തി ചികിത്സ നടത്തിയിട്ടും മരണം സംഭവിക്കുന്നതിന് ഒരു പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്ന് കണ്ടെത്തിയത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥികളാണ്.

തുടർന്ന് അവർ അത്തരം രോഗികൾക്ക് വ്യായാമ പരിശീലനം നൽകി.നാലുമാസം നീണ്ടുനിന്ന വ്യായാമ പരീശിലനത്തിൽ അമിതവണ്ണമുള്ള, സ്തനാർബുദത്തെ അതിജീവിച്ച 100 സ്ത്രീകളാണ് പങ്കെടുത്തത്. ഓരോ വ്യക്തിയ്ക്കും അവരവരുടെ ശരീര പ്രകൃതിക്ക്‌ അനുസരിച്ചതും അമേരിക്കൻ കാൻസർ സൊസൈറ്റി നിർദ്ദേശിച്ച മാർഗനിർദ്ദേശങ്ങൾ പ്രകാരവുമുള്ള പരിശീലനമാണ് നൽകിയത്. വ്യായാമത്തിലൂടെ ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കാനായെന്ന്‌ ഗവേഷകർ അവകാശപ്പെടുന്നു. ഓൺകോളജി ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ കാൻസർ ചികിത്സകൾക്കു ശേഷം ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വ്യായാമരഹിതമായ ഉദാസീന ജീവിതശൈലി നയിക്കുന്നതും അതുവഴിയുണ്ടാകുന്ന അമിത ശരീരഭാരവുമാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്. ചിട്ടയായ വ്യായാമത്തിലൂടെ ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യത ഗണ്യമായ അളവിൽ കുറയ്ക്കാനായെന്ന് പഠനം കണ്ടെത്തി.