പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വ്യായാമം

exercise ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. അതിന് ആരോഗ്യകരമായ ഭക്ഷണക്രമത്തിനോടൊപ്പം ശരിയായ വ്യായാമം കൂടി ആവശ്യമാണ്. എന്നാൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ശരിയായ രീതിയിൽ എത്രനേരം വ്യായാമം ചെയ്യണമെന്ന് നോക്കാം.exercise ഉദാസീനമായ ജീവിതശൈലി നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. ദിവസേന വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു, ടൈപ്പ് 2 രോഗങ്ങളുടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നു, ശരിയായ ശരീര ഭാരം നിലനിർത്തുന്നു, മാനസികാരോഗ്യത്തിന് പോലും ഗുണം ചെയ്യുന്നു. ഇതുമാത്രമല്ല ദിവസേന വ്യായാമം ചെയ്യുന്നതിന്റെ More
 

exercise

ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. അതിന് ആരോഗ്യകരമായ ഭക്ഷണക്രമത്തിനോടൊപ്പം ശരിയായ വ്യായാമം കൂടി ആവശ്യമാണ്. എന്നാൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ശരിയായ രീതിയിൽ എത്രനേരം വ്യായാമം ചെയ്യണമെന്ന് നോക്കാം.exercise

ഉദാസീനമായ ജീവിതശൈലി നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. ദിവസേന വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു, ടൈപ്പ് 2 രോഗങ്ങളുടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നു, ശരിയായ ശരീര ഭാരം നിലനിർത്തുന്നു, മാനസികാരോഗ്യത്തിന് പോലും ഗുണം ചെയ്യുന്നു.

ഇതുമാത്രമല്ല ദിവസേന വ്യായാമം ചെയ്യുന്നതിന്റെ ഒരു ഗുണം കൂടി ഉണ്ട്: ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അപകടകാരികളായ അണുക്കളിൽ നിന്നും വൈറസുകളിൽ നിന്നും സുരക്ഷിതരായി ഇരിക്കുവാൻ ശക്തമായ രോഗപ്രതിരോധ ശേഷി ആവശ്യമാണ്. ലോകമെമ്പാടും പിടിമുറുക്കിയ കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ ശക്തമായ പ്രതിരോധശേഷി അത്യാവശ്യമാണ് .

അതുകൊണ്ട് തന്നെ നമുക്ക് ഇപ്പോൾ വ്യക്തമായി മനസിലാകും രോഗ പ്രതിരോധശേഷിയുടെ പ്രാധാന്യം. ഒരു നിശ്ചിത സമയത്തേക്ക് ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതിരോധശേഷി ഉണ്ടാവുമെന്ന തെറ്റിധാരണ വേണ്ട. വളരെ മിതമായി ദിവസേന നിശ്ചിത സമയത്ത് ചെയ്യുവാൻ ശ്രമിക്കുക .

വ്യായാമവും പ്രതിരോധശേഷിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

സ്പോർട് ആൻഡ് ഹെൽത്ത് സയൻസിൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, അമിതഭാരവും വ്യായാമത്തിന്റെ അഭാവവും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ കാര്യക്ഷമത കുറയ്ക്കുന്നു. എന്നിരുന്നാലും, ദിവസം മുഴുവൻ ശാരീരിക ക്ഷമതയോടുകൂടി പ്രവർത്തിക്കുന്നത് വഴി രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മൂലം ഉണ്ടാവുന്ന മരണ നിരക്ക് കുറയ്ക്കാൻ സാധിക്കുന്നതുമായി പഠനങ്ങൾ വ്യക്തമാക്കുന്നു..

എത്രമാത്രം വ്യായാമം ചെയ്യണം?

എല്ലാ ദിവസവും 30 മുതൽ 60 മിനിറ്റ് വരെ (മണിക്കൂറിൽ 3.5 മൈൽ ദൂരം) വേഗത്തിൽ നടക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.
വ്യായാമം എങ്ങനെ സഹായിക്കുന്നു

രോഗപ്രതിരോധ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന അനുബന്ധ കലകൾക്കും (peripheral tissues), രക്ത, ലസികാ ( blood and lymph vessels ) കുഴലുകളും അടങ്ങിയ രക്തചംക്രമണവ്യവസ്ഥയ്ക്കും (സിർസി ) ഇടയിലുള്ള ശ്വേതാ രക്താണുക്കളുടെ വിനിമയത്തിൽ വ്യായാമത്തിന് വലിയ പ്രാധാന്യമുണ്ട് .കൂടാതെ ഇത് രക്തകുഴലിലെ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കടക്കുന്ന അപകടകാരികളായ രോഗാണുക്കളോട് മികച്ച രീതിയിൽ പോരാടാനും സഹായിക്കുന്നു. മാത്രവുമല്ല ശ്വാസകോശ സംബന്ധമായ അണുബാധകൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ എളുപ്പം സുഖം പ്രാപിക്കുന്നതിന് ഇത് സഹായിക്കുന്നു.

മുൻകരുതലുകൾ

വ്യായാമം ചെയ്യുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് ഗുണം ചെയ്യും എന്നാൽ അധിക വ്യായാമം ഗുണത്തേക്കാൾ ദോഷത്തിലാണ് കൊണ്ട് ചെന്ന് എത്തിക്കുകയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.അമിതമായി വ്യായാമം പരിശീലിക്കുന്നത് ക്ഷീണത്തിലേക്ക് നയിക്കുകയും നിങ്ങളുടെ മാനസികാവസ്ഥയിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മന്ദഗതിയിലാക്കുന്നു.