പ്രീസ്‌കൂൾ കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണരീതി എങ്ങനെ ഉൾപ്പെടുത്താം?

food habit നമ്മുടെ കുട്ടികൾ എന്താണോ കഴിക്കുന്നത് അത് അവരുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയെയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ അവർക്ക് ആവശ്യമായ പോഷകങ്ങളും വ്യത്യസ്തമാണ്, അതിനാൽ ഈ മാറ്റങ്ങൾ മാതാപിതാക്കൾ മനസിലാക്കുകയും അവരുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷണരീതി ക്രമപ്പെടുത്തുകയും വേണം . food habit കുട്ടികളില് വളരെ ഉത്സാഹവും പ്രസരിപ്പുമുള്ള സമയമാണ് പ്രീസ്കൂൾ കാലഘട്ടം. കുട്ടികളുടെ ഭക്ഷണശീലങ്ങൾ സ്ഥിരമാകുന്ന സമയം കൂടിയാണ് ഇത് . കുഞ്ഞുങ്ങൾക്ക് More
 

food habit

നമ്മുടെ കുട്ടികൾ എന്താണോ കഴിക്കുന്നത് അത് അവരുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയെയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ അവർക്ക് ആവശ്യമായ പോഷകങ്ങളും വ്യത്യസ്തമാണ്, അതിനാൽ ഈ മാറ്റങ്ങൾ മാതാപിതാക്കൾ മനസിലാക്കുകയും അവരുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷണരീതി ക്രമപ്പെടുത്തുകയും വേണം . food habit

കുട്ടികളില്‍ വളരെ ഉത്സാഹവും പ്രസരിപ്പുമുള്ള സമയമാണ് പ്രീസ്‌കൂൾ കാലഘട്ടം. കുട്ടികളുടെ ഭക്ഷണശീലങ്ങൾ സ്ഥിരമാകുന്ന സമയം കൂടിയാണ് ഇത് . കുഞ്ഞുങ്ങൾക്ക് അവർക്ക് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം നൽകുകയെന്നത് മാതാപിതാകളെ സംബന്ധിച്ച് വളരെ ശ്രമകരമായ ഒരു ജോലി തന്നെയാണ്. മാത്രവുമല്ല ഈ പ്രായത്തിൽ അവർക്ക് ദുർവാശികൂടുതലായിരിക്കും പ്രത്യേകിച്ച് ഭക്ഷണ കാര്യത്തിൽ. എന്നിരുന്നാലും, ഈ പ്രായത്തിൽ ശരിയായ ഭക്ഷണം കഴിക്കാത്തത് അവരുടെ ആരോഗ്യത്തെ ബാധിക്കും. പ്രീസ്‌കൂൾ കുട്ടികൾക്ക് ശരിയായ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളും മാതാപിതാക്കൾക്ക് അവരുടെ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ എങ്ങനെ വളർത്താമെന്നുമുള്ള ശിശുരോഗ വിദഗ്‌ദ്ധരുടെ നിർദ്ദേശങ്ങൾ നോക്കാം .

പ്രീസ്‌കൂൾ കുട്ടികൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്‍റെ പ്രാധാന്യം നോക്കാം ?

പ്രീസ്‌കൂൾ കാലഘട്ടത്തിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് അല്ലെങ്കിൽ പോഷകാഹാരകൂടുതൽ അവരുടെ മസ്തിഷ്ക വികാസത്തെയും പെരുമാറ്റത്തെയും സ്വാധീനിച്ചേക്കാം, ഇതുമൂലം പ്രായപൂർത്തിയാകുമ്പോൾ പോഷണപരിണാമ പ്രശ്നങ്ങൾക്കൊപ്പം വളർച്ചതടസം അമിതവണ്ണം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നു. നിങ്ങളുടെ കുട്ടി കഴിക്കുന്ന ഭക്ഷണങ്ങളിൽ നിർബന്ധമായും പ്രോട്ടീൻ, ഊർജ്ജം, കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഇരുമ്പ്, സിങ്ക്, സെലിനിയം എന്നിവ അടങ്ങിയിരിക്കണം. കുട്ടികളിലെ പ്രതിരോധശേഷിയ്ക്കും വളർച്ചയ്ക്കും ആവശ്യമായ പ്രധാന പോഷകങ്ങളാണിവ. ”

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും നിർദേശങ്ങളും

1- കുട്ടികൾക്ക് ഒരു സമീകൃത ആഹാരമാണ് നല്കുന്നതെന്ന് ഉറപ്പ് വരുത്തുക. കുട്ടികൾ കഴിക്കുന്ന പ്ലേറ്റിന്റെ അരഭാഗം പഴങ്ങളും പച്ചക്കറികളും അടങ്ങിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ ധാന്യങ്ങളും ചോറു തുടങ്ങിയവ ഉൾപെടുത്തുക (1/2 മുതൽ 1 കപ്പ് വരെ ചോറ് / ചപ്പാത്തി / ധാന്യങ്ങൾ ) കൂടാതെ വിവിധതരം പ്രോട്ടീനുകളായ പയറ്, വേവിച്ച ബീൻസ്, മുട്ട, മാംസം തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപെടുത്തുക . ഉപ്പ്, പൂരിത കൊഴുപ്പുകൾ, പഞ്ചസാര എന്നിവ കഴിവതും കുറയ്ക്കുക. ദിവസവും ഭക്ഷണത്തിൽ തൈരോ മറ്റേതെങ്കിലും പാലുത്പ്പന്നങ്ങളോ ചേർക്കുക.

2- ചെറിയ കുട്ടികൾക്ക് മുതിർന്നവരേക്കാൾ കൂടുതൽ കലോറി ആവശ്യമാണ്. അവരുടെ കലോറി ഉപഭോഗം അവരുടെ ഭാരം, ലിംഗഭേദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രീ സ്‌കൂൾ ആൺകുട്ടികൾക്ക് പ്രതിദിനം 75-85 കിലോ കലോറി ആവശ്യമാണ്, പെൺകുട്ടികൾക്ക് 70-80 കിലോ കലോറി ദിവസം ആവശ്യമാണ്.

3- കുട്ടികളുടെ ഓരോ ഭക്ഷണത്തിനും ഇടയിൽ 3-4 മണിക്കൂർ ഇടവേള ആകാം,എന്നിരുന്നാലും സമയദൈർഘ്യം കുട്ടികളിലെ ക്ഷീണത്തിന്റെ അളവ് അനുസരിച്ച് വ്യത്യാസപ്പെടാം.

4- പ്രീ സ്‌കൂൾ കുട്ടികൾ അവരുടെ ശരീരത്തിലെ സാധാരണ മെറ്റബോളിസത്തിനായി പ്രതിദിനം 750 മില്ലി മുതൽ 1 ലിറ്റർ വരെ വെള്ളം കുടിക്കണം, ഇത് കാലാവസ്ഥ, പ്രായം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം. ജലാംശം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ലത് പ്രകൃതിദത്ത പാനീയങ്ങളാണ് വെള്ളം, പാൽ, പഴച്ചാറുകൾ (മധുരമില്ലാത്തത്), തേങ്ങാവെള്ളം മുതലായവ.

5- കുട്ടി എല്ലാ ദിവസവും കുറഞ്ഞത് 1 മണിക്കൂർ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.

കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതി എങ്ങനെ ഉൾപ്പെടുത്താം?

1- ടെലിവിഷൻ അല്ലെങ്കിൽ സ്മാർട്ട്‌ഫോണുകൾ പോലുള്ളവ കുട്ടികളുടെ ഭക്ഷണ സമയങ്ങളിൽ ഒഴിവാക്കുക. ഇത് കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലെ ശ്രദ്ധ കുറയ്ക്കും.

2- ഭക്ഷണ സമയത്ത് ശാന്തവും സമാധാനവുമായ അന്തരീക്ഷം രൂപപ്പെടുത്തുക.

3- പ്രായത്തിന് അനുസരിച്ച് സ്വയം ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക.

4- ഭക്ഷണ ദൈർഘ്യം പരിമിതപ്പെടുത്തുക (20-30 മിനിറ്റ്).

5- ഒരു ദിവസം 4-6 പ്രാവശ്യം വരെ ഭക്ഷണം / ലഘുഭക്ഷണം കുട്ടികൾക്ക് ആവാം, ഒപ്പം വെള്ളവും നൽകുക.

6- പ്രായത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ നല്കുക, പതിവായി കുടുംബവുമായി ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക .

7 – ഭക്ഷണം കൂടുതൽ വർണ്ണാഭവും ആകർഷകവുമാക്കുക.

8- പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിൽ കുട്ടികളെ ഉൾപ്പെടുത്തുകയും ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്യുക .

അനാരോഗ്യകരമായ ഭക്ഷണ രീതികൾ

1- ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ ടിവി മൊബൈൽ നോക്കുന്നതിലൂടെ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കഴിക്കാൻ ഇടയാക്കും , ഇത് അമിതവണ്ണത്തിലേക്ക് കുഞ്ഞുങ്ങളെ നയിക്കും.

2- അമിതവേഗത്തിൽ ഭക്ഷണം കഴിക്കുന്നതും വളരെ സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നതും മൂലം ശരിയായ ദഹനം നടക്കാതെ വരും, കൂടാതെ ഭക്ഷണം കൂടുതൽ നേരം വായിൽ സൂക്ഷിക്കുന്നത് ദന്തക്ഷയത്തിന് കാരണമാകും. കുട്ടികൾ ഭക്ഷണം ശരിയായി ചവച്ച് കഴിക്കേണ്ടത് വളരെ അത്യാവശയമാണ്.

3- നിങ്ങളുടെ കുട്ടിക്ക് എത്രമാത്രം ഭക്ഷണം ആവശ്യമാണെന്ന് കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാൽ മിക്ക മാതാപിതാക്കളും ആവശ്യത്തിലധികം ഭക്ഷണം കുഞ്ഞിന് നൽകും . അമിത ഭക്ഷണം ഒഴിവാക്കാൻ മുകളിൽ സൂചിപ്പിച്ച നുറുങ്ങുകൾ പിന്തുടരാൻ ശ്രമിക്കുക.

4- ജങ്ക് ഫുഡുകൾ അവരുടെ ആരോഗ്യത്തിന് നല്ലതല്ല , അതിനാൽ ഈ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക.

5- ചോക്ലേറ്റുകൾ, ബർഗറുകൾ അല്ലെങ്കിൽ പിസ്സകൾ പോലുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്ന പ്രവണത ഒഴിവാക്കുക