തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

Curd തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാൽസ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും നല്ലതാണ്.Curd എന്നാൽ ചില ഭക്ഷ്യവസ്തുക്കൾക്കൊപ്പം തൈര് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. വിരുദ്ധ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ആയുർവേദം പറയുന്നത്. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർഥങ്ങളെക്കുറിച്ച് താഴെ പറയുന്നു. ഉള്ളി ഉള്ളിയോ സവാളയോ അരിഞ്ഞിട്ട് തൈര് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരക്കാർ ആ More
 
Curd
തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാൽസ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും നല്ലതാണ്.Curd
എന്നാൽ ചില ഭക്ഷ്യവസ്തുക്കൾക്കൊപ്പം തൈര് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. വിരുദ്ധ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ആയുർവേദം പറയുന്നത്. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർഥങ്ങളെക്കുറിച്ച് താഴെ പറയുന്നു.
ഉള്ളി
ഉള്ളിയോ സവാളയോ അരിഞ്ഞിട്ട് തൈര് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരക്കാർ ആ ശീലം മാറ്റേണ്ടതുണ്ട്. കാരണം, വിരുദ്ധ സ്വഭാവമുള്ള ഭക്ഷ്യവസ്തുക്കളാണ് തൈരും ഉള്ളിയും. തൈര് തണുപ്പാണ്. എന്നാൽ ഉള്ളി ശരീരത്തിൽ ചൂടാണ് ഉണ്ടാക്കുന്നത്. ചൂടും തണുപ്പും കലർന്ന ഭക്ഷണം ചർമ രോഗങ്ങൾക്ക് ഇടയാക്കുമെന്നാണ് ആയുർവേദം പറയുന്നത്. ചൊറി, എക്സിമ, സോറിയാസിസ് തുടങ്ങിയ അലർജി പ്രശ്നങ്ങൾക്ക് അത് കാരണമാകും.
മാമ്പഴം
തൈരിൽ മാമ്പഴം അരിഞ്ഞിട്ട് ഡെസർട്ടായി ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ആയുർവേദ വിധി പ്രകാരം ഇത് ദോഷകരമാണ്. ഉള്ളിയും തൈരും പോലെ മാങ്ങയും തൈരും വിരുദ്ധ ഭക്ഷണങ്ങളാണ്. ഇത് ശരീരത്തിൽ ചൂടും തണുപ്പും സൃഷ്ടിക്കും. ചർമ പ്രശ്നങ്ങൾക്കും ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടാനും ഇതിടയാക്കും.
മത്സ്യം
ആയുർവേദ വിധിപ്രകാരം വിഭിന്ന മാംസ്യ
(പ്രോട്ടീൻ) ഉറവിടങ്ങൾ ഒന്നിച്ച് ചേർക്കരുത്. സസ്യാഹാര പ്രോട്ടീൻ സ്രോതസ്സുമായി മാംസാഹാര പ്രോട്ടീൻ കലർത്തരുതെന്നാണ് ആയുർവേദം പറയുന്നത്. ഒരു വെജിറ്റേറിയൻ പ്രോട്ടീനിനെ മറ്റൊരു വെജിറ്റേറിയൻ പ്രോട്ടീനുമായോ അഥവാ ഒരു നോൺ-വെജ് പ്രോട്ടീനിനെ മറ്റൊരു നോൺ-വെജ് പ്രോട്ടീനുമായോ ചേർത്ത് ഭക്ഷിക്കാം. അതിൽ പ്രശ്നമില്ല.
മൃഗങ്ങളുടെ പാലിൽ നിന്നാണ് തൈര് ഉണ്ടാക്കുന്നത്. മത്സ്യവും ഒരു നോൺവെജ് ഉറവിടമാണ്. ഈ വിരുദ്ധ ഭക്ഷണം ദഹനക്കേടിലേക്കും വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കും.
പാൽ
പാലും തൈരും മൃഗ പ്രോട്ടീനുകളാണ്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കാൻ പാടില്ല. രണ്ടും ഒരുമിച്ച് കഴിക്കുന്നത് വയറിളക്കം, അസിഡിറ്റി, ഗ്യാസ് ട്രബിൾ എന്നിവയ്ക്ക് കാരണമാകും.
ഉഴുന്ന് പരിപ്പ്
തൈരിനൊപ്പം ഉഴുന്ന് പരിപ്പ് കഴിക്കുന്നത് ദഹനേന്ദ്രിയത്തിന് ദോഷകരമാണെന്ന് ആയുർവേദം പറയുന്നു. ഇത് അസിഡിറ്റി, ഗ്യാസ് ട്രബിൾ വയറിളക്കം എന്നിവയ്ക്ക് കാരണമാകും.
എണ്ണമയമുള്ള ഭക്ഷണങ്ങൾ
നെയ്യ് ഒഴിച്ച് പൊറോട്ട കഴിക്കാൻ പലർക്കും ഇഷ്ടമാണ്. സ്വാദ് ഏറുമെങ്കിലും ഇത് ആരോഗ്യത്തിന് ഹാനികമാണെന്ന് ആയുർവേദം പറയുന്നു. എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങൾ പാലുല്പന്നങ്ങളുമായി ചേർത്ത് കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കും.