പ്രഭാതഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്താം

Paneer ആരോഗ്യകരവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണമാണ് ഒരു നല്ല ദിവസത്തിന് തുടക്കം കുറിക്കാൻ ഏറ്റവും മികച്ച മാർഗം. ‘ബ്രേക്ക് ഫാസ്റ്റ് ‘ എന്നത്, പേര് സൂചിപ്പിക്കുന്നത് പോലെ ‘ഫാസ്റ്റ് ‘ അഥവാ ഉപവാസം ‘ബ്രേക്ക് ‘ ചെയ്യുന്നതാണ്. രാത്രിയിലെ ഉറക്കം എട്ടോ പത്തോ മണിക്കൂർ നേരത്തെ ഉപവാസമാണ്. പ്രഭാതഭക്ഷണത്തിലൂടെ നാം ഈ ഉപവാസം മുറിക്കുകയാണ്. അതിനാൽ മെറ്റബോളിസം വർധിപ്പിക്കാൻ, ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്.Paneer ശരീരഭാരം കുറയ്ക്കുന്നതു മുതൽ ആരോഗ്യമുള്ള എല്ലുകൾക്കുവരെ, പ്രഭാത ഭക്ഷണത്തിൽ അസംസ്കൃത പനീർ More
 

Paneer

ആരോഗ്യകരവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണമാണ് ഒരു നല്ല ദിവസത്തിന് തുടക്കം കുറിക്കാൻ ഏറ്റവും മികച്ച മാർഗം. ‘ബ്രേക്ക് ഫാസ്റ്റ് ‘ എന്നത്, പേര് സൂചിപ്പിക്കുന്നത് പോലെ ‘ഫാസ്റ്റ് ‘ അഥവാ ഉപവാസം ‘ബ്രേക്ക് ‘ ചെയ്യുന്നതാണ്. രാത്രിയിലെ ഉറക്കം എട്ടോ പത്തോ മണിക്കൂർ നേരത്തെ ഉപവാസമാണ്. പ്രഭാതഭക്ഷണത്തിലൂടെ നാം ഈ ഉപവാസം മുറിക്കുകയാണ്. അതിനാൽ മെറ്റബോളിസം വർധിപ്പിക്കാൻ, ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്.Paneer


ശരീരഭാരം കുറയ്ക്കുന്നതു മുതൽ ആരോഗ്യമുള്ള എല്ലുകൾക്കുവരെ, പ്രഭാത ഭക്ഷണത്തിൽ അസംസ്കൃത പനീർ ചേർക്കുന്നത് ഗുണകരമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രോട്ടീൻ സമ്പന്നമാണ് പനീർ. പ്രഭാതഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തിയാൽ ഏറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. സാവധാനത്തിൽ മാത്രമേ പനീർ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് കാരണം. ഇത്ജിഎൽപി-1, പിവൈവൈ, സിസികെ പോലുള്ള ഹോർമോണുകളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. മാംസ്യത്തിനു പുറമേ കൊഴുപ്പ്, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവയും പനീറിൽ അടങ്ങിയിട്ടുണ്ട്.

ദിവസം മുഴുവൻ ഉന്മേഷം

പോഷകങ്ങളുടെ ഒരു മിശ്രിതമാണ് പനീർ. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പനീർ ഒരു ശീലമാക്കാം. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി വയർ നിറഞ്ഞിരിക്കുന്ന ഒരു തോന്നലുണ്ടാക്കും. ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കാനും ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. കുറഞ്ഞ അളവിൽ കഴിച്ചാലും ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും കഴിയും. പ്രഭാതഭക്ഷണത്തിൽ 150-200 ഗ്രാം പനീർ വരെ ഉൾപ്പെടുത്താമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ്

പശുവിൻ പാലുപയോഗിച്ച് ഉണ്ടാക്കിയ 100 ഗ്രാം പനീറിൽ കഷ്ടി 1.2 ഗ്രാം കാർബോഹൈഡ്രേറ്റേ ഉള്ളൂ. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല തിരഞ്ഞെടുപ്പാണ്. 28 ഗ്രാം പനീറിൽ നിന്ന് ഏകദേശം 82.5 കലോറി വരെ ലഭിക്കും.

മതിയായ അളവിൽ കാൽസ്യം

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാൽസ്യം. പനീറിൽ നല്ലൊരളവിൽ കാൽസ്യം ഉണ്ട്. ഇത് എല്ലുകൾക്കും പല്ലുകൾക്കും കരുത്തു പകരുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങുന്നവരുടെ മനസ്സിൽ ആദ്യം വരുന്ന കാര്യം ആവശ്യത്തിന് പ്രോട്ടീൻ എങ്ങനെ ലഭ്യമാക്കാം എന്നതാണ്. സാവധാനം ആഗിരണം ചെയ്യുകയും അതുവഴി വയർ നിറഞ്ഞിരിക്കുന്നതായ തോന്നൽ ഏറെ നേരത്തേക്ക് നിലനിർത്തുകയും ചെയ്യുന്ന പനീർ തന്നെയാണ് ഇതിന് മികച്ച മാർഗം. പനീർ കഴിക്കുന്നതു വഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാവും.


മറ്റ് നേട്ടങ്ങൾ

പ്രമേഹ രോഗികൾക്കും പനീർ നല്ലതാണ് എന്നതാണ് പ്രധാന നേട്ടം. ഇതിൽ ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ മാനസിക വികാസത്തിന് നല്ലതാണ്. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനാൽ ഹൃദയ സംബന്ധമായ അസുഖം ബാധിച്ചവർക്കും പനീർ കഴിക്കാവുന്നതാണ്.