ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരുവനന്തപുരം: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർവേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുകുട്ടൻ എന്നിവരാണ് ചക്കമാവ് പതിവായി കഴിക്കുന്നത് പ്രമേഹരോഗത്തിന് ഫലപ്രദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സാണ് ചക്കയ്ക്കുള്ളതെന്ന് തൃശൂർ ഔഷധി ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ രജിതൻ പറഞ്ഞു. ഏറ്റവുമധികം ചക്ക ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. നമ്മുടെ രാജ്യത്ത് മിക്കവാറും പ്രദേശങ്ങളിലെല്ലാം ഉഷ്ണമേഖലാ കാലാവസ്ഥയാണ് More
 
തിരുവനന്തപുരം: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർവേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുകുട്ടൻ എന്നിവരാണ് ചക്കമാവ് പതിവായി കഴിക്കുന്നത് പ്രമേഹരോഗത്തിന് ഫലപ്രദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്‌സാണ് ചക്കയ്ക്കുള്ളതെന്ന് തൃശൂർ ഔഷധി ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ രജിതൻ പറഞ്ഞു. ഏറ്റവുമധികം ചക്ക ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. നമ്മുടെ രാജ്യത്ത് മിക്കവാറും പ്രദേശങ്ങളിലെല്ലാം ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചക്ക സമൃദ്ധമായി വളരാൻ ഇത് സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്‌സും ഉയർന്ന അളവിലുള്ള ഫൈബറുമാണ് ചക്കയുടെ പ്രത്യേകത. അതിനാൽ അരി, ഗോതമ്പ് എന്നിവയ്ക്ക് ബദലായും ചക്ക ഉപയോഗിക്കാം. പച്ചച്ചക്ക പൊടി രൂപത്തിലാക്കിയാൽ നിത്യഭക്ഷണത്തിൽ ഇത് എളുപ്പത്തിൽ ഉൾപ്പെടുത്താനാകും. പരമ്പരാഗതമായി നാം ഉപയോഗിച്ചുവരുന്ന ഈ ഫലം പ്രമേഹത്തെ ചെറുക്കുന്നതിൽ വലിയ തോതിൽ ഫലപ്രദമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
ചക്കമാവ് പ്രമേഹത്തിന് അങ്ങേയറ്റം ഫലപ്രദമാണെന്ന് തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുകുട്ടൻ പറഞ്ഞു. “ചക്കമാവ് നിത്യേനെ കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനു വഴിതെളിക്കും. നാരിന്റെ കലവറ എന്ന നിലയിൽ ദഹനവ്യവസ്ഥക്കും അത് ഗുണകരമാണ്. ശരീര ഭാരം നിയന്ത്രിക്കാനും ചക്കയുടെ ഔഷധ ഗുണങ്ങൾ സഹായിക്കും” – അവർ പറഞ്ഞു.
പ്രമേഹത്തെ തൂത്തെറിയുന്നതിനു പുറമെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സമഗ്രമായ ആരോഗ്യപരിപാലനത്തിനും ചക്കമാവ് പ്രയോജനം ചെയ്യും. പ്രകൃതിദത്ത നാരുകൾക്കു പുറമേ പൊട്ടാസിയം, ആന്റി ഓക്‌സിഡന്റുകൾ കൊണ്ടും സമ്പുഷ്ടമാണ് ചക്ക. ഇഡ്‌ലി, ഉപ്മാ, റൊട്ടി, പൂരി തുടങ്ങി നാം നിത്യേനെ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളിലെല്ലാം യാതൊരു രുചിവ്യത്യാസവും വരാതെ ചക്കമാവ് ചേർക്കാം. അരി, ഗോതമ്പ്, റവ തുടങ്ങിയ പൊടികൾക്കൊപ്പം ഒന്നോ രണ്ടോ സ്പൂൺ ചക്കമാവ് ചേർത്താൽ മതി.