മരുന്ന് ക്ഷാമമെന്ന് സർക്കാർ പറയുമ്പോഴും സെലിബ്രിറ്റികൾക്ക് കിട്ടുന്നത് എങ്ങിനെയെന്ന് ബോംബെ ഹൈക്കോടതി

കോവിഡ് മരുന്നുകൾക്ക് ക്ഷാമമെന്ന് സർക്കാരുകൾ ആവർത്തിച്ച് പറയുമ്പോഴും രാഷ്ട്രീയക്കാരുടേയും സെലിബ്രിറ്റികളുടേയും പക്കൽ medicines എത്തുന്നതെങ്ങനെയെന്ന് ബോംബെ ഹൈക്കോടതി.റെംഡെസിവിറും തോസിലിസുമാബും പോലുള്ള കോവിഡ് മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്നാണ് സർക്കാർ സംവിധാനങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ സോനുസൂദ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും മറ്റും അവരുടെ ഇടപെടലിലൂടെ രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എൻ സി പി നേതാവ് സീഷൻ സിദ്ദിഖിയുടെ ട്വീറ്റുകളും ഇക്കാര്യം വെളിവാക്കുന്നുണ്ട്. ഔദ്യോഗിക സംവിധാനങ്ങളിലൂടെ മരുന്ന് ലഭിക്കാൻ പ്രയാസപ്പെടുന്ന രോഗികൾ നേരിട്ട് രാഷ്ട്രീയ നേതാക്കളെയും സെലിബ്രിറ്റികളെയും സമീപിച്ച് കാര്യം സാധിക്കുന്നതായി സോഷ്യൽ മീഡിയയും More
 

കോവിഡ് മരുന്നുകൾക്ക് ക്ഷാമമെന്ന് സർക്കാരുകൾ ആവർത്തിച്ച് പറയുമ്പോഴും രാഷ്ട്രീയക്കാരുടേയും സെലിബ്രിറ്റികളുടേയും പക്കൽ medicines എത്തുന്നതെങ്ങനെയെന്ന് ബോംബെ ഹൈക്കോടതി.
റെംഡെസിവിറും തോസിലിസുമാബും പോലുള്ള കോവിഡ് മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്നാണ് സർക്കാർ സംവിധാനങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാൽ സോനുസൂദ്  ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും മറ്റും അവരുടെ ഇടപെടലിലൂടെ രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.  എൻ സി പി നേതാവ് സീഷൻ സിദ്ദിഖിയുടെ ട്വീറ്റുകളും ഇക്കാര്യം വെളിവാക്കുന്നുണ്ട്.

ഔദ്യോഗിക സംവിധാനങ്ങളിലൂടെ മരുന്ന് ലഭിക്കാൻ പ്രയാസപ്പെടുന്ന രോഗികൾ നേരിട്ട് രാഷ്ട്രീയ നേതാക്കളെയും സെലിബ്രിറ്റികളെയും സമീപിച്ച് കാര്യം സാധിക്കുന്നതായി സോഷ്യൽ മീഡിയയും മാധ്യമങ്ങളും പറയുന്നു.

ഇത് എങ്ങിനെയാണ് സംഭവിക്കുന്നതെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
സിനിമാ താരങ്ങൾക്കും രാഷ്ട്രീയക്കാർക്കും നോഡൽ ഓഫീസർമാരെ നിയമിക്കാത്തത് എന്തെന്ന് ചോദിച്ച കോടതി അവരുടെ മാർഗത്തിൽ തടസ്സം സൃഷ്ടിക്കാനല്ല തങ്ങൾ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. 

സഹായം എല്ലാവർക്കും ലഭിക്കേണ്ടതാണെന്നും തിരഞ്ഞെടുക്കപ്പെട്ട ഏതാനും ആളുകൾക്ക് മാത്രമായി അത് പരിമിതപ്പെടുന്നതിനെയാണ് തങ്ങൾ വിമർശിക്കുന്നതെന്നും കോടതി പറഞ്ഞു.

മരുന്ന് ക്ഷാമവും സെലിബ്രിറ്റികളുടെ ഇടപെടലുമെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അടിത്തട്ടിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. 
ഇത്തരം സംഭവങ്ങൾ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കില്ലേ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. മുംബൈയിലെ ആശുപത്രികളിൽ റെം ഡെസിവിർ പോലുള്ള മരുന്നുകൾ ലഭ്യമല്ലെന്ന ബോർഡുകൾ തൂക്കിയിട്ടിട്ടുണ്ട്.  ‘പുറത്തുനിന്ന് ‘ മരുന്ന് എത്തിക്കാൻ ഡോക്ടർമാർ രോഗികളെ നിർബന്ധിക്കുന്ന സാഹചര്യമാണ്  നിലവിലുള്ളത്. 

കോടതിയുടെ നിരീക്ഷണം വന്നതോടെ വിഷയം ആരോഗ്യമേഖലയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. പ്രിവിലേജുകൾ ഉള്ളവർക്ക് മാത്രമായി ആരോഗ്യ സുരക്ഷ പരിമിതപ്പെടുന്നതിനെപ്പറ്റിയാണ് കോടതി ആശങ്ക പ്രകടിപ്പിച്ചതെങ്കിലും ഇത്തരം സഹായങ്ങൾ  നിലയ്ക്കാനും അതുവഴി അത്യാവശ്യക്കാർക്കു പോലും മരുന്നുകൾ ലഭ്യമാകാത്ത സ്ഥിതി സംജാതമാകാനും കോടതി പരാമർശങ്ങൾ ഇടയാക്കുമോ എന്ന ആശങ്കകളും ഇതോടൊപ്പം ഉയർന്നു കഴിഞ്ഞു.   ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിച്ചത്.