എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില് മെഡിട്രിന ആശുപത്രിക്ക് നാഷണല് അക്രഡിറ്റേഷൻ ബോര്ഡ് ഫോര് ഹോസ്പിറ്റല്സ് ആന്ഡ് ഹെല്ത്ത്കെയര് പ്രൊവൈഡേഴ്സ് (എന്എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പത്തിയഞ്ചാമതും. രോഗീപരിചരണം, സുരക്ഷ, ഉന്നത നിലവാരം, വിദഗ്ധരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷം, നിരന്തര പഠനത്തിനുള്ള അവസരമൊരുക്കൽ തുടങ്ങി വിവിധ മേഖലകളിലെ മികവാണ് മെഡിട്രിനയ്ക്ക് എൻഎബിഎച്ച് അംഗീകാരം നേടിക്കൊടുത്തത്. കോവിഡ് കാലത്ത് നാല് ആശുപത്രികൾക്കാണ് ഈ അംഗീകാരം ലഭിച്ചതെന്നും അതിൽ More
 

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പത്തിയഞ്ചാമതും.

രോഗീപരിചരണം, സുരക്ഷ, ഉന്നത നിലവാരം, വിദഗ്ധരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷം, നിരന്തര പഠനത്തിനുള്ള അവസരമൊരുക്കൽ തുടങ്ങി വിവിധ മേഖലകളിലെ മികവാണ് മെഡിട്രിനയ്ക്ക് എൻഎബിഎച്ച് അംഗീകാരം നേടിക്കൊടുത്തത്.

കോവിഡ് കാലത്ത് നാല് ആശുപത്രികൾക്കാണ് ഈ അംഗീകാരം ലഭിച്ചതെന്നും അതിൽ ഒന്നാം സ്ഥാനത്താണ് മെഡിട്രിനയെന്നത് ഏറെ സന്തോഷകരമാണെന്നും മെഡിട്രിന ഹോസ്പിറ്റൽ ചെയർമാൻ ഡോ. എൻ പ്രതാപ് കുമാർ പറഞ്ഞു. ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ ഗുണനിലവാര സൂചികയാണ് എൻഎബിഎച്ചിൻ്റേത്. ആശുപത്രിയിലെ സൗകര്യങ്ങൾക്കു പുറമേ ചികിത്സാ രീതികൾ, ഡോക്യുമെൻ്റേഷൻ, ഇലക്ട്രിക്കൽ, മെയ്ൻ്റെനൻസ്, ബയോ മെഡിക്കൽ സംവിധാനം തുടങ്ങി സമസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ ഗുണനിലവാര പരിശോധനയാണ്
എൻഎബിഎച്ച് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.