തക്കാളിയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

tomatoes നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്തതും വളരെ സുലഭവുമായി കാണുന്ന ഒന്നാണ് തക്കാളി . എന്നാൽ തക്കാളി അത്ര നിസാരക്കാരനല്ല എന്നത് നമ്മളിൽ എത്രപേർക്ക് അറിയാം. പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് തക്കാളി.നമ്മുടെ ഭക്ഷണത്തിന് രുചി പകർന്ന് നൽകുന്നതിനൊപ്പം നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം പകർന്ന് നൽകുന്ന ഒന്നാണ് തക്കാളി . നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തക്കാളിയെ ഉൾപെടുത്തുന്നതിൽ ആർക്കും വലിയ പ്രയാസമൊന്നുമില്ല . തക്കാളിയിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. tomatoes More
 

tomatoes

നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്തതും വളരെ സുലഭവുമായി കാണുന്ന ഒന്നാണ് തക്കാളി . എന്നാൽ തക്കാളി അത്ര നിസാരക്കാരനല്ല എന്നത് നമ്മളിൽ എത്രപേർക്ക് അറിയാം. പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് തക്കാളി.നമ്മുടെ ഭക്ഷണത്തിന് രുചി പകർന്ന് നൽകുന്നതിനൊപ്പം നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം പകർന്ന് നൽകുന്ന ഒന്നാണ് തക്കാളി . നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തക്കാളിയെ ഉൾപെടുത്തുന്നതിൽ ആർക്കും വലിയ പ്രയാസമൊന്നുമില്ല . തക്കാളിയിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. tomatoes

തക്കാളി നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ലൈക്കോപീൻ എന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റ് ധാരാളം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീനാണ് തക്കാളിയ്ക്ക് ചുവപ്പ് നിറം നൽകുന്നത്. ലൈക്കോപീൻ കാർഡിയോവാസ്‌ക്യൂലർ സംവിധാനത്തെ പലതരത്തിൽ സ്വാധിനിക്കുന്നുയെന്ന് പഠനങ്ങൾ ചുണ്ടികാണിക്കുന്നു . ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ തടയുകയും ചെയ്യുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത എച്ച്ഡിഎൽ കണങ്ങളുടെ സമന്വയത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തക്കാളി കാൻസർ സാധ്യത കുറയ്ക്കും.

“2002 ലെ പ്രസിദ്ധമായ‘ പിസ്സ സ്റ്റഡി ‘ എന്ന പഠനത്തിൽ ’ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. “ആഴ്ചയിൽ രണ്ടോ അതിലധികമോ പിസ്സ കഴിക്കുന്ന പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത 23% കുറച്ചതായി ഗവേഷകർ കണ്ടെത്തി, അതിന് പ്രധാനകാരണം പിസയോടൊപ്പം കഴിക്കുന്ന തക്കാളി സോസിലെ ലൈക്കോപീനിൽ നിന്നാണ് ഇതിന്റെ ഫലം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ” കൂടാതെ , തക്കാളി ഉപയോഗിക്കുന്നതിലൂടെ അണ്ഡാശയ, ഗ്യാസ്ട്രിക്, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

തക്കാളി പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രമേഹമുള്ളവർ ഭക്ഷണക്രമത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തേണ്ട വളരെ പ്രധാനമാണ് . പ്രമേഹത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം, രക്തപ്രവാഹാം , ടിഷ്യു ക്ഷതം എന്നിവ കുറയ്ക്കാൻ തക്കാളിയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട് .

തക്കാളി തരും വിറ്റാമിൻ

“വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് തക്കാളി, ഇവ രണ്ടും നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ളതാണ്.” വളരെ രസകരമായ കാര്യം തക്കാളിയിൽ ഉള്ളതിനേക്കാൾ കൂടുതൽ പൊട്ടാസ്യം തക്കാളിയുടെ കുഴമ്പിലുണ്ട് , പൊതുവേ തക്കാളി ഉയർന്ന പൊട്ടാസ്യം ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഒരു ഇടത്തരം തക്കാളിക്ക് 292 മില്ലിഗ്രാം പൊട്ടാശ്യാമാണ് ഉള്ളത് .

ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളിക്ക് കഴിയും.

തക്കാളി കഴിക്കുന്നത്തിലൂടെ ചർമ്മത്തിൽ ഏൽക്കുന്ന അൾട്രാവയലറ്റ് കേടുപാടുകൾ കുറയ്ക്കുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. തക്കാളിയിൽ അടങ്ങിരിക്കുന്ന കരോട്ടിനോയിഡുകളുടെ ഉയർന്ന സാന്നിധ്യമാണ് ഇതിന് കാരണമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. കൂടാതെ ലൈക്കോപീനിന്റെ സാന്നിധ്യവും മറ്റൊരു കാരണമാണ്.

തക്കാളിക്ക് കാഴ്ച സംരക്ഷിക്കാൻ കഴിയും.

കൂടുതൽ ലൈക്കോപീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് . ലൈക്കോപീൻ അടങ്ങിയ തക്കാളി കഴിക്കുന്നതിലൂടെ മാക്യുലർ ഡീജനറേഷനും തിമിരവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.