ആരോഗ്യത്തിന് വിറ്റാമിൻ ഡി

വിറ്റാമിന് ഡി ശരീരത്തിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് . കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ എന്ന പ്രത്യേകത വിറ്റാമിൻ ഡിക്ക് ഉണ്ട്. ചെമ്പല്ലി ,ചൂര , അയല, മീനെണ്ണ , ചീസ്, മുട്ടയുടെ മഞ്ഞ എന്നിവയിൽ ധാരാളമായി വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള യുവിബി (അൾട്രാവയലറ്റ് ബി) കിരണങ്ങൾ ചർമ്മത്തിൽ പതിക്കുന്നത് വിറ്റാമിൻ ഡിയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് വളരെ പ്രധാനമാണ് , കാരണം ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. More
 

വിറ്റാമിന് ഡി ശരീരത്തിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് . കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ എന്ന പ്രത്യേകത വിറ്റാമിൻ ഡിക്ക് ഉണ്ട്. ചെമ്പല്ലി ,ചൂര , അയല, മീനെണ്ണ , ചീസ്, മുട്ടയുടെ മഞ്ഞ എന്നിവയിൽ ധാരാളമായി വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള യുവിബി (അൾട്രാവയലറ്റ് ബി) കിരണങ്ങൾ ചർമ്മത്തിൽ പതിക്കുന്നത് വിറ്റാമിൻ ഡിയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് വളരെ പ്രധാനമാണ് , കാരണം ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇന്ന് നമ്മൾ കടന്നുപോകുന്ന കാലഘട്ടത്തിൽ നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത്തിന്റെയും ആരോഗ്യത്തോടെ ഇരിക്കേണ്ടത്തിന്റെയും ആവശ്യകത വളരെ വലുതാണ്.യുകെ യിലെ ഡോക്ടർമാർ ഇതിനകം തന്നെ രോഗികളോട് വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും മരുന്നുകളും ഉൾപെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് അണുബാധ പിടികൂടാനുള്ള സാധ്യത വിറ്റാമിൻ ഡി കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ പുറത്തു വരുന്നുണ്ട്. വിറ്റാമിൻ ഡി ശരീരകോശങ്ങൾക്ക് വൈറസിനെ കൊല്ലാനും പ്രതിരോധിക്കാനുമുള്ള കഴിവും ശരീരത്തിലെ പുകച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു ,

വിറ്റാമിൻ ഡിയുടെ കുറവുമൂലം ഉണ്ടാവുന്ന പാർശ്വഫലങ്ങൾ

ഏകദേശം 70 മുതൽ 90 ശതമാനം വരെ ഇന്ത്യക്കാരിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ട് , ഇത് എല്ലുകൾ ദുർബലമാകാനും, വീഴ്ചയ്ക്കും ഒടിവുകൾക്കും സാധ്യത വർദ്ധിപ്പിക്കുകായും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് പ്രതിരോധശേഷി ദുർബലമാകുകയും, കാൻസറിനുള്ള സാധ്യത , രക്തസമ്മർദ്ദം, പ്രമേഹം എന്നിവ വരാനുള്ള സാധ്യത അപകടകരമാവിധം വർധിപ്പിക്കുന്നു .

വിറ്റാമിൻ ഡി അളവ് നിലനിർത്തുന്നതിനുള്ള വഴികൾ

വിറ്റാമിൻ ഡി അളവ് നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം സമീകൃതാഹാരവും സൂര്യ പ്രകാശം ഏൽക്കുകയും ചെയ്യുകയെന്നതാണ്.
കൂടാതെ വിറ്റാമിൻ ഡി മരുന്നുകൾ പ്രതിദിനം കഴിക്കുന്നതും നല്ലതാണ്.

1.എല്ലാ ദിവസവും അരമണിക്കൂർ നിങ്ങളുടെ ടെറസിലോ ബാൽക്കണിയിലോ ഇരുന്ന് കൈകാലുകൾ , മുഖ തുടങ്ങിയ ശരീര ഭാഗങ്ങളിൽ വെയിൽ കൊള്ളിക്കുക.

2. നിങ്ങളുടെ ഭക്ഷണത്തിൽ ചെമ്പല്ലി , ചുര , മത്തി, അയല തുടങ്ങിയ മത്സ്യങ്ങളും , മുട്ടയുടെ മഞ്ഞ, പാൽ., ഓറഞ്ച് ജ്യൂസ്, കൂൺ, ധാന്യങ്ങൾ എന്നിവയും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

3. മത്സ്യം കഴിക്കാത്തവർക്ക് നിങ്ങളുടെ ഭക്ഷണത്തിനൊപ്പം എല്ലാ ദിവസവും കോഡ് ലിവർ ഓയിൽ (മീനെണ്ണ)കഴിക്കാവുന്നതാണ് . എല്ലാ ദിവസവും ഒരു ടീസ്പൂൺ കോഡ് ലിവർ ഓയിൽ കഴിക്കാം. ഒരു ടീസ്പൂൺ കോഡ് ലിവർ ഓയിൽ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള 56 ശതമാനം വിറ്റാമിൻ ഡി ലഭിക്കുന്നു.

4. മാംസ ആഹാരം ഒന്നും കഴിക്കാത്തവരിൽ വിറ്റാമിൻ ഡി കുറവ് വലിയ രീതിയിൽ കാണപ്പെടുന്നു.അങ്ങനെയുള്ളവർക്കായി സോയാ മിൽക്ക് , ബദാം പാൽ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക

അമിതമായാൽ അമൃതും വിഷമെന്ന് പഴമക്കാർ പറയും പോലെ വിറ്റാമിൻ ഡി കഴിക്കുന്നത് അമിതമയാൽ ആരോഗ്യത്തിന് അത്ര നല്ലതല്ല.വിറ്റാമിൻ ഡി യുടെ അമിത ഉപയോഗം കാരണം നിങ്ങളുടെ വൃക്കയെയും ഹൃദയത്തെയും തകരാറിലാക്കുകയും വൃക്കയിൽ കല്ലുകൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ, നിങ്ങൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ഉപയോഗിക്കുക.