നിങ്ങൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ ? എങ്കിൽ ഇതാ ചില ആരോഗ്യകരമായ ഭക്ഷണക്രമം

work from home കോവിഡ് എന്ന മഹാമാരിയുടെ കാലഘട്ടത്തിൽ വീട്ടിൽ ഇരുന്ന് ജോലി രീതിയിലേയ്ക്ക് നമ്മൾ മാറി കഴിഞ്ഞു . ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ , വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടാക്കാനും കഴിയുമെന്നും ഇതിനൊക്കെ കൂടുതൽ സമയം ലഭിക്കുമെന്നും നമുക്ക് തോന്നാം . മാത്രമല്ല ഓഫീസ് സമയങ്ങളിൽ ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന അനാരോഗ്യകരമായ ഭക്ഷണരീതിയും ഉപേക്ഷിക്കാം . എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ് എന്നതാണ് സത്യം . ദൈർഘ്യമേറിയ കോൺഫറൻസ് കോളുകളും മീറ്റിംഗുകളും കഴിയുമ്പോൾ More
 
work from home

കോവിഡ് എന്ന മഹാമാരിയുടെ കാലഘട്ടത്തിൽ വീട്ടിൽ ഇരുന്ന് ജോലി രീതിയിലേയ്ക്ക് നമ്മൾ മാറി കഴിഞ്ഞു . ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ , വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടാക്കാനും കഴിയുമെന്നും ഇതിനൊക്കെ കൂടുതൽ സമയം ലഭിക്കുമെന്നും നമുക്ക് തോന്നാം . മാത്രമല്ല ഓഫീസ് സമയങ്ങളിൽ ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന അനാരോഗ്യകരമായ ഭക്ഷണരീതിയും ഉപേക്ഷിക്കാം . എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ് എന്നതാണ് സത്യം . ദൈർഘ്യമേറിയ കോൺഫറൻസ് കോളുകളും മീറ്റിംഗുകളും കഴിയുമ്പോൾ നമ്മൾ കരുതിയിരുന്ന ലഘുഭക്ഷങ്ങളുടെ പാക്കറ്റ് വളരെ വേഗം കാലിയായേക്കാം.work from home

നമ്മൾ എന്താണോ കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ആരോഗ്യം ഉണ്ടാവുന്നത്. അതിനായി നമ്മൾ കഴിക്കുന്ന പോഷകാഹാരത്തെ കുറിച്ച് അറിയുകയെന്നതാണ് പ്രധാനം , പ്രത്യേകിച്ച് വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ. പോഷകാഹാര വിദഗ്ദ്ധനായ പൂജ മഖിജ ഭക്ഷണം കഴിക്കാനും ആരോഗ്യകരമായിരിക്കാനും ചില പോഷകാഹാര ടിപ്പുകൾ പങ്കിട്ടു.

“ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മൾ കഴിക്കുന്ന പോഷകാഹാരത്തിന്റെ അളവിനെ കുറിച്ചാണ് .ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആരോഗ്യത്തിൽ കരുതൽ വേണ്ടതും , ഭക്ഷണക്രമത്തിന്റെ താളം തെറ്റുന്നില്ലെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കുള്ള പോഷകാഹാര ടിപ്പുകൾ ഇതാ

1. ആരോഗ്യത്തിൽ വളരെ പ്രധാനമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് . ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കുന്നത് അനിവാര്യമാണ്, കാരണം ഇത് അനാവശ്യമായി ഇടനേരങ്ങളിൽ കഴിക്കുന്ന ലഘുഭക്ഷണത്തിന്റെ അളവ് കുറയ്ക്കും . വൈജ്ഞാനിക വികാസവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുന്നത്തിനും ഇത് വളരെ സഹായകമാണ് .നമ്മുടെ ശരീരത്തിലെ ദൈനംദിന ആവശ്യമായ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

2. കഫീൻ അടങ്ങിയ പാനീയങ്ങൾ, ക്രീമുകൾ,മധുരം തുടങ്ങിയവ കഴിക്കുന്നത് കുറയ്ക്കുക .കുറഞ്ഞ കലോറി ഉള്ള പ്രകൃതിദത്തമായ മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കലോറിയുടെ അളവ് കുറയ്ക്കുന്നു.

3. കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയെന്നതാണ് വളരെ പ്രധാനം . ഓരോ കുറച്ച് മണിക്കൂറിലും ലഘുഭക്ഷണം കഴിക്കുക. ഇത് കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സാഹായിക്കും . നിങ്ങൾ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുക. കാരണം ഭക്ഷണ സമയം തെറ്റി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്.

4. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, ജങ്ക് ഫുഡിന് പകരം ഉണങ്ങിയ പഴങ്ങൾ, ഈന്തപഴം , പച്ചക്കറികൾ എന്നിവ ഉൾപെടുത്തുക . മുടങ്ങാതെ കുറച്ച് നേരമെങ്കിൽ വ്യായാമം ചെയ്യുക.