വിദ്യാർത്ഥികളെ ഇതിലെ: സംരംഭകത്വ ബോധവത്ക്കരണ പരിപാടി തിരുവനന്തപുരത്ത്

രാജ്യത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഐ ഐ ടി ഘരഗ്പൂറിന്റെ ആന്ത്രപ്രന്യൂർഷിപ് സെൽ സംഘടിപ്പിക്കുന്ന സംരംഭകത്വ ബോധവത്ക്കരണ പരിപാടി തിരുവനന്തപുരത്ത് എത്തുന്നു. നാലാഞ്ചിറയിലെ ബി-ഹബ്ബിൽ ഒക്ടോബർ 12 ന് നടക്കുന്ന നാല് മണിക്കൂർ നീളുന്ന സംരംഭകത്വ ബോധവത്ക്കരണ പരിപാടി വിദ്യാർത്ഥി സമൂഹത്തിന് ഏറെ ഉപകാരപ്രദമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംരംഭകരാകാൻ തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യാൻ പോന്ന വിദഗ്ധർ നയിക്കുന്ന പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരിക്കും പരിപാടി. 2009 ൽ തുടക്കം കുറിച്ച ആന്ത്രപ്രന്യൂർഷിപ് സെൽ വിദ്യാർഥികൾ നയിക്കുന്ന സന്നദ്ധ സംഘടനയാണ്. More
 

രാജ്യത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഐ ഐ ടി ഘരഗ്പൂറിന്റെ ആന്ത്രപ്രന്യൂർഷിപ് സെൽ സംഘടിപ്പിക്കുന്ന സംരംഭകത്വ ബോധവത്ക്കരണ പരിപാടി തിരുവനന്തപുരത്ത് എത്തുന്നു.

നാലാഞ്ചിറയിലെ ബി-ഹബ്ബിൽ ഒക്ടോബർ 12 ന് നടക്കുന്ന നാല് മണിക്കൂർ നീളുന്ന സംരംഭകത്വ ബോധവത്ക്കരണ പരിപാടി വിദ്യാർത്ഥി സമൂഹത്തിന് ഏറെ ഉപകാരപ്രദമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംരംഭകരാകാൻ തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യാൻ പോന്ന വിദഗ്ധർ നയിക്കുന്ന പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരിക്കും പരിപാടി.

2009 ൽ തുടക്കം കുറിച്ച ആന്ത്രപ്രന്യൂർഷിപ് സെൽ വിദ്യാർഥികൾ നയിക്കുന്ന സന്നദ്ധ സംഘടനയാണ്. കഴിഞ്ഞ 10 വർഷക്കാലയളവിൽ അമ്പതിലധികം സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടക്കം കുറിക്കാൻ സഹായിച്ച ആന്ത്രപ്രന്യൂർഷിപ് സെൽ ഇന്ന് രാജ്യത്തെ ഏറ്റവും മികവ് കാട്ടുന്ന സംരഭകത്വ പ്രോത്സാഹന സംഘടനയായി മാറിക്കഴിഞ്ഞു.

സംരംഭകത്വ ബോധവത്ക്കരണ പരിപാടി 22 ദിവസം കൊണ്ട് 22 നഗരങ്ങൾ ലക്ഷ്യമാക്കിയാണ് മുന്നേറുന്നത്. വിദഗ്ധരുടെ പ്രഭാഷണങ്ങൾ, ശില്പശാലകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ വർഷത്തെ സംരംഭകത്വ ബോധവത്കരണ പരിപാടികൾക്ക് പകിട്ടേകാൻ അണിനിരക്കുന്ന വിദഗ്ധർ നിരവധിയാണ്.

കൺസെപ്റ്റ് ഔൾ സ്ഥാപകൻ രാജൻ സിംഗ്, പേസ് ഹൈടെക്ക് സി ഇ ഒ ഗീതു ശിവകുമാർ, 10XDS സഹസ്ഥാപകൻ ആനന്ദ് ലക്ഷ്മൺ, ഏൺസ്റ് ആൻഡ് യങ് അസ്സോസിയേറ്റ് ഡയറക്ടർ ബിനു ശങ്കർ, ലമാറ പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകൻ ആന്റോ പാട്രക്സ്‌, പോൺടാക്ക് വെഞ്ചർ കാപിറ്റലിസ്റ് ക്രിസ്റ്റീൻ പോൺടാക്, യുണികോൺ ഇന്ത്യ വെഞ്ചർ പാർട്ണർ റോബിൻ അലക്സ് പണിക്കർ, മുംബൈ ഏഞ്ചൽസ് നെറ്റ്‌വർക്ക് അംഗവും ഏഞ്ചൽ ഇൻവെസ്റ്ററുമായ ശേഷാദ്രിനാഥൻ കൃഷ്ണൻ, തുടങ്ങി നിരവധി പ്രമുഖർ ഇതിൽ ഉൾപ്പെടും. വിദ്യാർത്ഥി സമൂഹത്തോട് സംരംഭകത്വ സാദ്ധ്യതകൾ അന്വേഷിച്ചു മുന്നേറാൻ പ്രേരിപ്പിച്ചും, അവരെ കൈപിടിച്ചുയർത്തിയും ഈ വിദഗ്ധർ സംരംഭകത്വ ബോധവത്ക്കരണ പരിപാടിയിൽ പങ്കാളികളാകും.

കഴിഞ്ഞ വർഷം സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചപ്പോൾ 24 നഗരങ്ങളിലായി 30,000 വിദ്യാർത്ഥികൾ പങ്കാളികളായി. ഈ വർഷം എണ്ണത്തിൽ വർധനയുണ്ടാകും എന്നാണ് ഐ ഐ ടി ഘരഗ്പൂർ ആന്ത്രപ്രന്യൂർഷിപ് സെൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങളിൽ ബാർക്ലേസ് സി ഇ ഒ റാം ഗോപാൽ, റെഡ്ബസ് സി ഇ ഒ ഫണീന്ദ്ര ശർമ്മ, എച് സി എൽ ടെക്‌നോളജീസ് സഹസ്ഥാപകൻ അർജ്ജുൻ മൽഹോത്ര, തുടങ്ങിയവർ ഉൾപ്പെടും.

സംരംഭകത്വ ബോധവത്ക്കരണ പരിപാടിയോടൊപ്പം തന്നെ എമ്പ്രസാരിയോ എന്ന അന്താരാഷ്ട്ര ബിസിനസ് മോഡൽ മത്സരങ്ങൾ സംബന്ധിച്ച ആദ്യ റൌണ്ട് രജിസ്ട്രേഷനുകൾക്കും തുടക്കമാകും. ഉത്പന്നങ്ങളും സേവനങ്ങളും ഉൾപ്പെടുന്ന മേഖലകളിൽ സംരഭകത്വ ആശയങ്ങൾ അവതരിപ്പിക്കാനുള്ള വാർഷിക മത്സരമാണ് എമ്പ്രസാരിയോ. രണ്ടര കോടി രൂപയുടെ സംരംഭകത്വ സാധ്യതകളാണ് ഈ മത്സരം മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ വർഷം വിജയികൾക്ക് ലഭിച്ച സമ്മാനങ്ങളും സേവനങ്ങളും 35 ലക്ഷം രൂപ വിലമതിക്കുന്നവയായിരുന്നു. എമ്പ്രസാരിയോ 2019 ഇന്റർനാഷനൽ ബിസിനസ് മോഡൽ കോംപറ്റീഷൻ (ഐ ബി എം സി) യുമായി സഹകരിച്ചാണ് നടക്കുക. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് ഐ ബി എം സി 2019 ന്റെ ക്വാർട്ടർ ഫൈനലിൽ നേരിട്ട് പ്രവേശനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക . ഫെസ്ബൂക്ക് പേജ് ഇവിടെ.