ആക്ഷേപങ്ങൾ പാർട്ടിയെ താറടിച്ചു കാണിക്കാൻ -ഓമനക്കുട്ടൻ

ഒറ്റ വാർത്തകൊണ്ട് ലോകത്തിനു മുന്നിൽ കുറ്റക്കാരനാവുകയും മണിക്കൂറുകൾക്കകം സത്യാവസ്ഥ പുറത്ത് വന്നതോടെ കേരളം ഏറ്റെടുക്കുകയും ചെയ്ത വ്യക്തിയാണ് ചേർത്തല സ്വദേശി എൻ.എസ്.ഓമനക്കുട്ടൻ. ആക്ഷേപങ്ങൾ പടച്ചുവിട്ടവർക്കെതിരെ സൈബർ ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് ഓമനക്കുട്ടൻ ആവശ്യപ്പെടുന്നത്. എൻ. എസ്. ഓമനക്കുട്ടൻ / ശിവതീർത്ഥ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ? ക്യാംപിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന വാഹനത്തിന് കൂലി കൊടുക്കുന്നതിനായാണ് 70 രൂപ പിരിച്ചത്. ഇത്തരം ആവശ്യത്തിന് ഫണ്ട് അനുവദിക്കും എന്ന് അറിയിച്ചിട്ടില്ലായിരുന്നു. അറിവില്ലായ്മ മൂലമാണ് അങ്ങനെ സംഭവിച്ചത്. ഉദ്യോഗസ്ഥരെ കുറ്റം പറയുന്നില്ല. അവരെ More
 

ഒറ്റ വാർത്തകൊണ്ട് ലോകത്തിനു മുന്നിൽ കുറ്റക്കാരനാവുകയും മണിക്കൂറുകൾക്കകം സത്യാവസ്ഥ പുറത്ത് വന്നതോടെ കേരളം ഏറ്റെടുക്കുകയും ചെയ്ത വ്യക്തിയാണ് ചേർത്തല സ്വദേശി എൻ.എസ്.ഓമനക്കുട്ടൻ. ആക്ഷേപങ്ങൾ പടച്ചുവിട്ടവർക്കെതിരെ സൈബർ ആക്‌ട് പ്രകാരം കേസെടുക്കണമെന്നാണ് ഓമനക്കുട്ടൻ ആവശ്യപ്പെടുന്നത്.

എൻ. എസ്. ഓമനക്കുട്ടൻ / ശിവതീർത്ഥ

ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ?

ക്യാംപിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന വാഹനത്തിന് കൂലി കൊടുക്കുന്നതിനായാണ് 70 രൂപ പിരിച്ചത്. ഇത്തരം ആവശ്യത്തിന് ഫണ്ട് അനുവദിക്കും എന്ന് അറിയിച്ചിട്ടില്ലായിരുന്നു. അറിവില്ലായ്മ മൂലമാണ് അങ്ങനെ സംഭവിച്ചത്. ഉദ്യോഗസ്ഥരെ കുറ്റം പറയുന്നില്ല. അവരെ ക്രൂശിക്കാനുമില്ല. അവർ നല്ല രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്.

പരാതി നൽകിയോ?

അപകീർത്തിപ്പെടുത്തിയവർക്കെതിരെ സൈബർ ആക്‌ട് പ്രകാരം കേസെടുക്കണമെന്ന് കളക്‌ടറോട് നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലമുള്ള പരാതി ഉടൻ എഴുതി നൽകും. വീഡിയോ ചിത്രീകരിച്ചയാളെ നേരിട്ട് പരിചയമില്ല. കണ്ട് പരിചയം മാത്രമാണുള്ളത്. രാജിത്ത് എന്ന ബിജെപി പ്രവർത്തകനാണ് വീഡിയോ ചിത്രീകരിച്ചത്.

വ്യക്തിപരമായി അധിക്ഷേപിക്കാൻ വേണ്ടി ചെയ്തതാണോ?

വ്യക്തിപരമല്ല. സിപിഎം എന്ന പ്രസ്ഥാനത്തെ താറടിച്ചുകാണിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തിട്ടുള്ള പ്രവർത്തിയാണ്. ഇവിടെ വ്യക്തിക്കു പ്രാധാന്യമില്ല. പാർട്ടിയാണ് അവരുടെ ലക്ഷ്യം. താഴെതട്ടിൽ വരെ സഹായം എത്തിക്കുന്ന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

സസ്പെൻഷൻ വേദനിപ്പിച്ചോ?

ഒരിക്കലുമില്ല. ഞാൻ ഒരു സഹായവും ചോദിച്ച് എന്‍റെ പാർട്ടി കമ്മിറ്റിയിൽ പോലും ആരെയും വിളിച്ചിട്ടില്ല. എന്‍റെ സംശുദ്ധി ഇന്നല്ല‌െങ്കിൽ നാളെ തിരിച്ചറിയുമെന്ന ബോധ്യമുണ്ടായിരുന്നു. ക്യംപിൽ പിറ്റേ ദിവസത്തെ കാര്യങ്ങൾ എങ്ങനെയാവണമെന്ന് സംസാരിച്ചിരിക്കുന്ന വേളയിലാണ് എനിക്കെതിരെ മാധ്യമങ്ങളിൽ വാർത്ത പരക്കുന്ന വിവരം വില്ലേജ് ഓഫിസർ അറിയിച്ചത്. ഉടൻ തന്നെ വാങ്ങിയ 70 രൂപ തിരിച്ചു നൽകി. അതോടെ പ്രശ്നം അവസാനിക്കുമെന്നാണ് കരുതിയത്. മാധ്യമങ്ങൾ വിഷയം പൊലിപ്പിച്ചതോടെ പുതിയ മാനങ്ങൾ വന്നു. ക്യാംപിലുള്ള സകല ജനങ്ങളും എനിക്കൊപ്പം നിന്നു. സത്യം ജയിക്കും എന്നതിന് തെളിവാണിത്.