'കനകം കാമിനി കലഹം' ടീസര്‍ പുറത്തിറങ്ങി
നിവിന്‍ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ വിദേശ ഓപറ വേദിയെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുക.
ഗ്രെയ്സ് ആന്റണിയാണ് ചിത്രത്തിലെ നായിക. നിവിൻ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും റോപ്പതിലാണ് ടീസറിലുള്ളത്. 59 സെക്കന്‍ഡുള്ള ടീസറാണ് പുറത്തിറങ്ങിരിക്കുന്നത്. നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് .
വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് . ജോയ് മാത്യു, സുധീഷ്, വിനയ് ഫോർട്ട്, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, ജാഫർ ഇടുക്കി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
'ഏലിയൻ അളിയന്', കുഞ്ചാക്കോ ബോബന് നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്' എന്നി ചിത്രങ്ങളാണ് രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റേതായി തയ്യാറകുന്നത്.
ടീസര്‍ കാണാം