അണുനാശിനി തളിക്കേണ്ടത് രാഷ്ട്രീയത്തിൽ, വിമർശനവുമായി കപിൽ സിബലിന്റെ ട്വീറ്റ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്ത് യുപിയിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റവുമായി ഉത്തർപ്രദേശ് സർക്കാർ. തൊഴിലാളികളെ ഒന്നിച്ചിരുത്തി അണുനാശിനി സ്പ്രേ ചെയ്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ട്വീറ്റ്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് യുപി പോലീസ് നേരിടുന്നത്. യുപി ബറേലിയിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. “അണുന്നശിനി സ്പ്രേ ചെയ്യേണ്ടത് രാഷ്ട്രീയത്തിലാണ് അല്ലാതെ ബറേലിയിലെ വീട്ടിലേക്ക് പോകുന്ന തൊഴിലാളികളുടെ More
 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്ത് യുപിയിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റവുമായി ഉത്തർപ്രദേശ് സർക്കാർ. തൊഴിലാളികളെ ഒന്നിച്ചിരുത്തി അണുനാശിനി സ്‌പ്രേ ചെയ്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ട്വീറ്റ്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് യുപി പോലീസ് നേരിടുന്നത്. യുപി ബറേലിയിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

“അണുന്നശിനി സ്പ്രേ ചെയ്യേണ്ടത് രാഷ്ട്രീയത്തിലാണ് അല്ലാതെ ബറേലിയിലെ വീട്ടിലേക്ക് പോകുന്ന തൊഴിലാളികളുടെ ദേഹത്തല്ല. ഇവരാണ് ഇന്ന് കാണുന്ന ഇന്ത്യ നിർമ്മിച്ചത്.അവരോട് അന്തസോടെ പെരുമാറൂ” കപിൽ സിബൽ ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ ന്യായീകരണവുമായി പോലീസ് രംഗത്തെത്തിയിരുന്നു. ക്ലോറിനും വെള്ളവും കലർത്തിയാണ് ഇവരുടെ ദേഹത്ത് തളിച്ചതെന്നും രാസലായനികൾ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. സ്‌പ്രേ ചെയ്യുന്ന സമയത്ത് കണ്ണടച്ചു വെക്കാൻ നിർദേശിച്ചിരുന്നതായും ഇവർ പറഞ്ഞു.