ഉത്തര കൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ കോമയിൽ

Kim Jong Un ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ് ആണ് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദേശീയ, അന്തർദേശീയ കാര്യങ്ങളിൽ ജോങ് ആണ് നിയന്ത്രണം കൈയാളുന്നത്. ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് കിം ഡേ ജങിന്റെ മുൻ സെക്രട്ടറിയെ ഉദ്ധരിച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. Kim Jong Un ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് കിം ഡേ ജങിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്സ് More
 

Kim Jong Un

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ് ആണ് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദേശീയ, അന്തർദേശീയ കാര്യങ്ങളിൽ ജോങ് ആണ് നിയന്ത്രണം കൈയാളുന്നത്. ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് കിം ഡേ ജങിന്റെ മുൻ സെക്രട്ടറിയെ ഉദ്ധരിച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. Kim Jong Un

ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് കിം ഡേ ജങിന്റെ
രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്‌സ് മോണിറ്ററിങ്ങ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് ചാങ് സോങ് മിൻ. അദ്ദേഹത്തിൻ്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വാർത്തയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ഉത്തര കൊറിയൻ ഭരണാധികാരികൾ ആരും തന്നെ ഭരണനിയന്ത്രണം വേറൊരാൾക്കും കൈമാറാറില്ല. ഒന്നുകിൽ ഭരിക്കാൻ കഴിയാത്തത്ര രോഗാവസ്ഥയിൽ ആവണം. അല്ലെങ്കിൽ ഒരു അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടണം.
അദ്ദേഹം കോമയിലാണെന്നാണ് താൻ കരുതുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചിട്ടില്ല. ചാങ് സോങ് മിന്നിനെ ഉദ്ധരിച്ച് കൊറിയ ഹെറാൾഡ് റിപ്പോർട് ചെയ്യുന്നു.

അധികാര കൈമാറ്റത്തിനുള്ള സമ്പൂർണമായ ഒരു പിന്തുടർച്ചാ ഘടന രാജ്യത്തില്ലെന്നും, അതേസമയം അധികകാലം ഒരു ‘വാക്വം’ നിലനിർത്താൻ കഴിയാത്തതിനാലാണ് സഹോദരി കിം യോ ജോങിനെ മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.കിം കോമയിൽ ആണെന്നുള്ള വിവരം ലഭിച്ചത് ചൈനയിലെ വിശ്വസനീയമായ ഒരു കേന്ദ്രത്തിൽ നിന്നാണെന്നാണ് ചാങ് അവകാശപ്പെടുന്നത്.

പ്രസിഡൻ്റിൻ്റെ ആരോഗ്യനില വഷളാകുന്നു എന്ന അഭ്യൂഹങ്ങൾ മാസങ്ങളായി നിലവിലുണ്ട്. കുറേക്കാലമായി അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല. അതു കൊണ്ടുതന്നെ ചാങ്ങിന്റെ അവകാശവാദങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട് ചെയുന്നത്. കഴിഞ്ഞ ഏപ്രിൽ 11-ന് നടന്ന വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. മെയ് 2-ന് ഒരു വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന പ്രസിഡൻ്റിൻ്റെ ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു.എന്നാൽ അടുത്ത കാലത്തായി ഉത്തരകൊറിയ പുറത്തിറക്കിയ കിമ്മിൻ്റെ ഫോട്ടോകളെല്ലാം വ്യാജമാണെന്നാണ് ചാങിൻ്റെ അവകാശവാദം.