പത്രത്തിൽ വന്ന ആദ്യ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച് കെ ആർ മീര

മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരിയാണ് കെ ആർ മീര. ആരാച്ചാർ ഉൾപ്പെടെ ഒട്ടേറെ മികച്ച രചനകളിലൂടെയാണ് മീരയെന്ന എഴുത്തുകാരി വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. സോഷ്യൽ മീഡിയയിലും മീര സജീവമാണ്. പ്രതികരണം ആവശ്യപ്പെടുന്ന വിഷയങ്ങളിലെല്ലാം തുറന്ന അഭിപ്രായം പങ്കുവെച്ച് അവർ രംഗത്തെത്താറുണ്ട്. രൂക്ഷമായ വിമർശനം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഒട്ടും മയമില്ലാതെ തന്നെ അതു ചെയ്യാൻ അവർ തൻ്റേടം കാണിക്കാറുണ്ട്. അതു കൊണ്ടുതന്നെ മീരയുടെ പോസ്റ്റുകൾക്ക് ജനപ്രീതി ഏറെയുണ്ട്. തൻ്റെ തന്നെ പഴയൊരു ഫോട്ടോഗ്രാഫാണ് ഫേസ് ബുക്കിലെ പുതിയ പോസ്റ്റിലൂടെ More
 
മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരിയാണ് കെ ആർ മീര. ആരാച്ചാർ ഉൾപ്പെടെ ഒട്ടേറെ മികച്ച രചനകളിലൂടെയാണ് മീരയെന്ന എഴുത്തുകാരി വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്.

സോഷ്യൽ മീഡിയയിലും മീര സജീവമാണ്. പ്രതികരണം ആവശ്യപ്പെടുന്ന വിഷയങ്ങളിലെല്ലാം തുറന്ന അഭിപ്രായം പങ്കുവെച്ച് അവർ രംഗത്തെത്താറുണ്ട്. രൂക്ഷമായ വിമർശനം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഒട്ടും മയമില്ലാതെ തന്നെ അതു ചെയ്യാൻ അവർ തൻ്റേടം കാണിക്കാറുണ്ട്. അതു കൊണ്ടുതന്നെ മീരയുടെ പോസ്റ്റുകൾക്ക് ജനപ്രീതി ഏറെയുണ്ട്.

തൻ്റെ തന്നെ പഴയൊരു ഫോട്ടോഗ്രാഫാണ് ഫേസ് ബുക്കിലെ പുതിയ പോസ്റ്റിലൂടെ മീര പങ്കുവെച്ചിരിക്കുന്നത്. കടമ്പനാട് ജി എച്ച് എസിലെ ഹൈസ്കൂൾ പഠനകാലത്താണ് ഇത് പത്രത്തിൽ വന്നത്.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിന് രണ്ടാം സമ്മാനം കിട്ടിയപ്പോഴാണ് തൻ്റെ ഫോട്ടോ ആദ്യമായി പത്രത്തിൽ വന്നതെന്ന് പോസ്റ്റിൽ മീര പറയുന്നു. എന്നാൽ പത്ര കട്ടിങ്ങോ ഫോട്ടോയോ തൻ്റെ കയ്യിലില്ല. പ്രിയപ്പെട്ട കൂട്ടുകാരി ദീപ എ സി ആണ് മുപ്പത്തിയഞ്ചു കൊല്ലക്കാലം ഇത് സൂക്ഷിച്ചു വെച്ചതെന്ന് പറയുന്ന മീര കൂട്ടുകാരിക്ക് നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.

ഒട്ടേറെ കമൻ്റുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കെ ആർ മീര എന്ന പ്രതിഭാധനയായ എഴുത്തുകാരി, ഒരു ചിത്രകാരി കൂടിയാണ് എന്നറിയുന്നവരുടെ ആശ്ചര്യവും സ്നേഹവും സന്തോഷവുമാണ് കമൻ്റുകളിൽ നിറയുന്നത്.

allowfullscreen