ഡാർക്ക് ചോക്ലേറ്റും ഗ്രീൻ ടീയും കോവിഡ്-19 അണുബാധയെ ചെറുക്കുന്നതായി പഠനം

dark chocolate ഡാർക്ക് ചോക്ലേറ്റ്, ഗ്രീൻ ടീ, മസ്കഡൈൻ മുന്തിരി എന്നിവയിൽ അടങ്ങിയിട്ടുള്ള ചില രാസസംയുക്തങ്ങൾക്ക് കോവിഡ് വൈറസിനെ ചെറുക്കാൻ കഴിവുണ്ടെന്ന് പഠനം. നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഗ്രീൻ ടീ, ഡാർക്ക് ചോക്ലേറ്റ്, മസ്കഡൈൻ മുന്തിരി തുടങ്ങിയ ഭക്ഷണപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന രാസ സംയുക്തങ്ങൾക്ക് സാർസ് കോവ് 2-ന്റെ ഒരു പ്രത്യേക പ്രോട്ടീസിനെ തടയാൻ കഴിയുമെന്നും അതുവഴി അണുബാധ തടയാമെന്നുമാണ് ഗവേഷകർ പറയുന്നത്. പ്രോട്ടീനുകളെയും പെപ്റ്റൈഡുകളെയും വിഘടിപ്പിക്കുന്ന എൻസൈമുകളാണ് പ്രോട്ടീസുകൾ. More
 

dark chocolate
ഡാർക്ക് ചോക്ലേറ്റ്, ഗ്രീൻ ടീ, മസ്കഡൈൻ മുന്തിരി എന്നിവയിൽ അടങ്ങിയിട്ടുള്ള ചില രാസസംയുക്തങ്ങൾക്ക് കോവിഡ് വൈറസിനെ ചെറുക്കാൻ കഴിവുണ്ടെന്ന് പഠനം. നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഗ്രീൻ ടീ, ഡാർക്ക് ചോക്ലേറ്റ്, മസ്കഡൈൻ മുന്തിരി തുടങ്ങിയ ഭക്ഷണപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന രാസ സംയുക്തങ്ങൾക്ക് സാർസ് കോവ് 2-ന്റെ ഒരു പ്രത്യേക പ്രോട്ടീസിനെ തടയാൻ കഴിയുമെന്നും അതുവഴി അണുബാധ തടയാമെന്നുമാണ് ഗവേഷകർ പറയുന്നത്. പ്രോട്ടീനുകളെയും പെപ്റ്റൈഡുകളെയും വിഘടിപ്പിക്കുന്ന എൻസൈമുകളാണ് പ്രോട്ടീസുകൾ. dark chocolate

കോശങ്ങളുടെയും വൈറസുകളുടെയും പ്രവർത്തന ക്ഷമതയ്ക്ക് പ്രോട്ടീസുകൾ പ്രധാനമാണ്. പ്രോട്ടീസുകളുടെ പ്രവർത്തനം തടയപ്പെട്ടാൽ റെപ്ലിക്കേഷൻ
(പകർപ്പുകൾ ഉണ്ടാക്കൽ)‌ ഉൾപ്പെടെ നിരവധി പ്രധാന പ്രവർ‌ത്തനങ്ങൾ‌ നടത്താൻ കോശങ്ങൾക്ക്‌ കഴിയാതാവും. വൈറസുകൾ പെരുകുന്നത് തടയാൻ‌ സാർസ് കോവ് 2 വിലെ പ്രോട്ടീസുകളെ ചെറുക്കാൻ കഴിവുള്ള‌ ന്യൂട്രാസ്യൂട്ടിക്കലുകൾ‌കണ്ടെത്താനാണ് ഗവേഷകർ ശ്രമിച്ചത്. ന്യൂട്രാസ്യൂട്ടിക്കലുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളും ഔഷധ സസ്യങ്ങളും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

പഠനത്തിനായി, ഗവേഷകർ കമ്പ്യൂട്ടർ സിമുലേഷനുകളും ലാബ് പഠനങ്ങളും നടത്തി. സാർസ് കോവ് 2 വൈറസിലെ പ്രധാന പ്രോട്ടീസിന്റെ (എംപ്രോ) പ്രതിപ്രവർത്തനത്തിലാണ് ശ്രദ്ധയൂന്നിയത്. അതിനായി വിവിധ സസ്യ രാസ സംയുക്തങ്ങൾ പഠനവിധേയമാക്കി. ഇതിനകം തന്നെ ആൻ്റി ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ട ഭക്ഷ്യവസ്തുക്കളെയാണ് പരീക്ഷണ വിധേയമാക്കിയത്.

ഗ്രീൻ ടീയിൽ നിന്നുള്ള രാസ സംയുക്തങ്ങൾ, രണ്ട് ഇനം മസ്‌കഡൈൻ മുന്തിരി, കൊക്കോപ്പൊടി, ഡാർക്ക് ചോക്ലേറ്റ് എന്നിവയിലെ രാസ സംയുക്തങ്ങളെ എംപ്രോയുടെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതായി ഗവേഷണത്തിൽ തെളിഞ്ഞു.മെസ്കിക്കോ, തെക്കു കിഴക്കൻ അമേരിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന മുന്തിരി ഇനമാണ് മസ്കഡൈൻ ഗ്രേപ്പ്. കട്ടി കൂടിയ തൊലിയും കസ്തൂരി ഗന്ധവുമാണ് ഇവയ്ക്കുള്ളത്.ഫ്രോണ്ടിയേഴ്സ് ഇൻ പ്ലാന്റ് സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.