പ്രമേഹത്തിനും രക്തസമ്മർദത്തിനും ഫലപ്രദമായ ഇലകൾ

Diabetes ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് രക്താതിമർദവും പ്രമേഹവും മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഒട്ടേറെ അസുഖങ്ങളിലേക്കാണ് ഇവ രണ്ടും നയിക്കുന്നത്. അതു കൊണ്ടുതന്നെ പ്രമേഹവും രക്തസമ്മർദവും നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ തരുന്ന മൂന്ന് ഇലകളെപ്പറ്റിയാണ് താഴെ പറയുന്നത്. Diabetes തുളസി ഇല ആയുർവേദത്തിൽ തുളസി അറിയപ്പെടുന്നത് ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ്. വിവിധ രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ തുളസിക്ക് കഴിവുണ്ട്. തുളസിയില വെറും More
 

Diabetes

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് രക്താതിമർദവും പ്രമേഹവും മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഒട്ടേറെ അസുഖങ്ങളിലേക്കാണ് ഇവ രണ്ടും നയിക്കുന്നത്. അതു കൊണ്ടുതന്നെ പ്രമേഹവും രക്തസമ്മർദവും നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ തരുന്ന മൂന്ന് ഇലകളെപ്പറ്റിയാണ് താഴെ പറയുന്നത്. Diabetes

തുളസി ഇല

ആയുർവേദത്തിൽ തുളസി അറിയപ്പെടുന്നത് ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ്. വിവിധ രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ തുളസിക്ക് കഴിവുണ്ട്. തുളസിയില വെറും വയറ്റിൽകഴിക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ശരീരത്തിലെകൊഴുപ്പിൻ്റെ അളവ് കുറയ്ക്കാനും ആന്തരാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥയെ ചെറുക്കാനും സ്ട്രോക്കിനുമെല്ലാം തുളസിയില ഗുണകരമാണ്. രക്തസമ്മർദം കുറയ്ക്കുന്നതിനാൽ തുളസിയിലയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു.

തുളസിയിൽ ഉയർന്ന അളവിൽ മെർക്കുറിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോൾ പുറത്തുവരുന്ന ഈ ധാതുക്കൾ പല്ലുകൾക്ക് കേടുപാട് വരുത്തുകയും നിറം മാറ്റുകയും ചെയ്യും. തുളസി നീരിന് അസിഡിറ്റി ഉള്ളതിനാൽ വലിയ അളവിലായാൽ പല്ലിന്റെ ഇനാമൽ ക്ഷയിക്കാനും കാരണമാവും.
അതിനാൽ, നേരിട്ട് ചവച്ച് നീരിറക്കുന്നതിന് പകരം വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് നല്ലത്.

കറിപ്പട്ട

പാചകത്തിന് സാധാരണ ഉപയോഗിക്കുന്നതാണ് കറി പട്ട ഇലകൾ. ഹിന്ദിയിൽ മീത്തി വേപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഭക്ഷണത്തിന് പ്രത്യേകമായ ഗന്ധം പകർന്നു നൽകുന്ന ഇവ ആരോഗ്യത്തിനും ഗുണകരമാണ്. കറി പട്ട പതിവായി കഴിക്കുന്നത് ഇൻസുലിൻ കോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അതുവഴി സാധിക്കുന്നു.

വേപ്പില

 

വേപ്പിലക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നല്ലതാണ്. പ്രമേഹമുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അമിതമായ ഉപഭോഗം ചില പ്രത്യേക സമയങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരെ താഴ്ന്നുപോകാൻ ഇടയാക്കും. വേപ്പിലയുടെ ആന്റിഹിസ്റ്റാമൈൻ ഗുണഫലങ്ങൾ രക്തക്കുഴലുകൾ വിസ്തൃതമാക്കാൻ ഇടയാക്കും. അതിനാൽ രക്തസമ്മർദം കുറയ്ക്കാനും വേപ്പില നല്ലതാണ്.വേപ്പില സത്ത് തുടർച്ചയായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവും നിയന്ത്രണവിധേയമാക്കും.