നിങ്ങൾ അറിഞ്ഞോ നമ്മുടെ പച്ചമുളക്ക് എരിവ് മാത്രമല്ല ആരോഗ്യവും തരും

Green Chilly നമ്മൾ മലയാളികൾക്ക് അല്പം എരിവും പുളിയും ഒക്കെ വലിയ ഇഷ്ടമുള്ള കൂട്ടത്തിലാണ് അല്ലെ ? അതുകൊണ്ട് തന്നെ നമ്മുടെ പച്ചക്കറി പെട്ടിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പച്ച മുളക്. ലോകത്ത് എവിടെയും പാചകത്തിൽ പച്ച മുളകിന്റെ സ്ഥാനം വളരെ വലുത് തന്നെയാണ്. ഓരോ സ്ഥലത്തും പച്ചമുളക്ക് പല രീതിയിൽ വ്യത്യസ്ഥമായാണ് ഉപയോഗിക്കുന്നുയെന്നു മാത്രം.Green Chilly നമ്മുടെ കറികൾക്ക് നല്ല രുചി സമ്മാനിക്കുമെന്നതിനപ്പുറം ഇവ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ല ഗുണങ്ങൾ സമ്മാനിക്കുന്നുയെന്ന് എത്ര പേർക്ക് More
 

Green Chilly
നമ്മൾ മലയാളികൾക്ക് അല്പം എരിവും പുളിയും ഒക്കെ വലിയ ഇഷ്ടമുള്ള കൂട്ടത്തിലാണ് അല്ലെ ? അതുകൊണ്ട് തന്നെ നമ്മുടെ പച്ചക്കറി പെട്ടിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പച്ച മുളക്. ലോകത്ത് എവിടെയും പാചകത്തിൽ പച്ച മുളകിന്റെ സ്ഥാനം വളരെ വലുത് തന്നെയാണ്. ഓരോ സ്ഥലത്തും പച്ചമുളക്ക് പല രീതിയിൽ വ്യത്യസ്ഥമായാണ് ഉപയോഗിക്കുന്നുയെന്നു മാത്രം.Green Chilly

നമ്മുടെ കറികൾക്ക് നല്ല രുചി സമ്മാനിക്കുമെന്നതിനപ്പുറം ഇവ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ല ഗുണങ്ങൾ സമ്മാനിക്കുന്നുയെന്ന് എത്ര പേർക്ക് അറിയാം. പല വിട്ടുമാറാത്ത രോഗങ്ങൾക്കും പച്ചമുളക്ക് നല്ല ഔഷധമായി ഉപയോഗിക്കാറുണ്ട്. പച്ച മുളക്ക് കറികൾക്ക് തരുന്ന സ്വാദ് പോലെ തന്നെ നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനും സ്വദേകുന്നു . അവ എന്തൊക്കെയെന്ന് നോക്കാം .

1.പച്ചമുളക് നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തെ ശക്തിപ്പെടുത്തുന്നു, അതിനാൽ ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനും കലോറി കുറയ്ക്കുന്നതിനും സഹായിക്കുന്നു അതിന്റെ പരിണിത ഫലമായി ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു . നമ്മൾ ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂർ വരെ ശരീരത്തിൽ മെറ്റബോളിസം 50 ശതമാനം വരെ വർദ്ധിപ്പിക്കുവാൻ പച്ചമുളകിന് സാധിക്കും.

2. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പച്ചമുളക് വളരെയധികം ഗുണം ചെയ്യുന്നു. പച്ചമുളക് രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ കുറയ്ക്കുകയും, രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും

3. ഇത് ജലദോഷം അല്ലെങ്കിൽ സൈനസ് എന്നിവയെ ഫലപ്രദമായി നേരിടുന്നു , ഗുരുതരമായ സൈനസ് പ്രശ്നങ്ങളുള്ള ആളുകൾക്ക് ഭക്ഷണത്തോടൊപ്പം പച്ചമുളക് കുറച്ച് കൂടുതൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. കാരണം പച്ചമുളക് മൂക്കിന്റെ മ്യൂക്കസ് മെംബറേൻ ഉത്തേജിപ്പിക്കുന്നു.

4. പച്ചമുളക്ക് പുറപ്പെടുവിക്കുന്ന എൻ‌ഡോർ‌ഫിനുകൾ‌ ‌നമ്മുടെ മാനസികാവസ്ഥയെ തൽ‌ക്ഷണം ഉത്തേജിപ്പിക്കുന്നു , നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും ഉത്സാഹവും
അനുഭവപ്പെടുന്നു. ഇത് അലസത എന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുന്നു, കൂടുതൽ ഊർജ്ജം വർദ്ധിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.

5. നമ്മൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യാൻ പച്ചമുളക് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സമീകൃതാഹാരം നിലനിർത്തുന്നതിനും സഹായിക്കുന്നു .