ഈ ഭക്ഷണങ്ങൾ കഴിക്കു, സന്തോഷവാന്മാരായി ഇരിക്കു

dopamine നിങ്ങളുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും ഉണർവേകുവാനും സ്വാധീനിക്കുവാൻ കഴിവുള്ള ഒരു രാസവസ്തുവാണ് ഡോപാമൈൻ. നമ്മുടെ ഭക്ഷണക്രമത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഡോപാമൈന്റെ അളവ് വർദ്ധിക്കുകയും അതിലൂടെ മാനസിക ആരോഗ്യത്തോടും ഉന്മേഷത്തോടും ഇരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു . അത് ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് നോക്കാം . dopamine ഈ അടുത്ത കാലത്തായി നിങ്ങൾക്ക് വളരെ ഉത്സാഹ കുറവുണ്ടെന്ന് തോന്നുണ്ടോ ? നിങ്ങളുടെ ജോലികൾ കൃത്യ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാനുള്ള ഉന്മേഷ കുറവുണ്ടോ ? ഈ ചോദ്യങ്ങൾക്കൊക്കെ ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ , നിങ്ങളുടെ ശരീരത്തിൽ More
 

dopamine

നിങ്ങളുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും ഉണർവേകുവാനും സ്വാധീനിക്കുവാൻ കഴിവുള്ള ഒരു രാസവസ്തുവാണ് ഡോപാമൈൻ. നമ്മുടെ ഭക്ഷണക്രമത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഡോപാമൈന്റെ അളവ് വർദ്ധിക്കുകയും അതിലൂടെ മാനസിക ആരോഗ്യത്തോടും ഉന്മേഷത്തോടും ഇരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു . അത് ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് നോക്കാം . dopamine

ഈ അടുത്ത കാലത്തായി നിങ്ങൾക്ക് വളരെ ഉത്സാഹ കുറവുണ്ടെന്ന് തോന്നുണ്ടോ ? നിങ്ങളുടെ ജോലികൾ കൃത്യ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാനുള്ള ഉന്മേഷ കുറവുണ്ടോ ? ഈ ചോദ്യങ്ങൾക്കൊക്കെ ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ , നിങ്ങളുടെ ശരീരത്തിൽ കുറഞ്ഞ അളവിലാകും ഡോപാമൈൻ ഹോർമോൺ ഉള്ളത്. മനുഷ്യ മസ്തിഷ്കത്തിലെ നിരവധി ന്യൂറോ ട്രാൻസ്മിറ്ററുകളിൽ ഒന്നാണ് ഡോപാമൈൻ. നിങ്ങളുടെ ദൈനംദിന ജോലികൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിനായി നിങ്ങളുടെ മസ്തിഷ്കം പുറത്തുവിടുന്ന ഒരു ഹോർമോണാണ് ഇത്.

നമ്മളിൽ മാനസികമായി ഒരു സംതൃപ്‌തി തോന്നുന്നതു മുതൽ‌ കൂടുതൽ കാര്യക്ഷമതയോടും ‌ ഉൽ‌പാദനക്ഷമതയോടും കൂടി പ്രവർത്തിക്കാൻ നമ്മളെ ഉത്സാഹവാന്മാരാക്കാന്‍, ഡോപാമൈൻ‌ ഒന്നിലധികം വഴികളിലൂടെ നമ്മളെ സഹായിക്കുന്നു. നമ്മളിലെ മികച്ച അളവിലുള്ള ഡോപാമൈൻ ഉത്സാഹം, പ്രചോദനം , വൈജ്ഞാനിക പ്രവർ‌ത്തനം മെച്ചപ്പെടുത്തല്‍ , ശരീര ചലനങ്ങളെ നിയന്ത്രിക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങളെ സഹായിക്കുന്നു.എന്നാൽ ഡോപാമൈന്റെ അളവ് കുറയുമ്പോൾ നമ്മളിലുള്ള ഉത്സാഹം, പ്രചോദനം എന്നിവ കുറയുന്നു . ചില ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഡോപാമൈന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും.

സ്വാഭാവികമായി ഡോപാമൈൻ അളവ് എങ്ങനെ വർദ്ധിപ്പിക്കാമെന്ന് നോക്കാം .

1- പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങളിൽ അമിനോ ആസിഡുകൾ, ടൈറോസിൻ (tyrosine) , ഫെനിലാമൈൻ (phenylamine) എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഡോപാമൈൻ ഉൽപാദനത്തിന് സഹായിക്കും. മുട്ട, സാൽമൺ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

2- ഡോപാമൈൻ ഉൽ‌പാദനത്തിനായി ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക . ജങ്ക് ഫുഡ്, എണ്ണമയമുള്ള ഭക്ഷണം, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ തുടങ്ങിയ പൂരിത കൊഴുപ്പുകൾ കഴിക്കുന്നത് ഒഴിവാക്കുക.

3- നിങ്ങൾ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സംസ്കരിച്ച ഉപ്പിട്ട ഭക്ഷണങ്ങൾ ഒഴിവാക്കുക , കൂടാതെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക

.4- ഡോപാമൈൻ ഉൾപ്പെടെ നിരവധി ന്യൂറോ ട്രാൻസ്മിറ്ററുകൾ സിഗ്നലിംഗ് തന്മാത്രകൾ ഉൽ‌പാദിപ്പിക്കുന്ന ഒരിടമാണ് കുടൽ. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് . തൈര്, ഡാർക്ക് ചോക്ലേറ്റ്, കിമ്മി, ചീസ് എന്നിവ

.5- ഡോപാമൈൻ ലെവൽ ഉയർത്തുന്നതിനും നമ്മുടെ ഉന്മേഷം നിറഞ്ഞ മാനസികാവസ്ഥ ഉണ്ടാക്കുന്നതിനും നട്സുകൾ കഴിക്കുന്നത് വളരെ നല്ലതാണ് . ഇതിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് .

ഉദാഹരണത്തിന്, ബദാമിൽ ടൈറോസിൻ കൂടുതലാണ്, ബ്രസീൽ അണ്ടിപ്പരിപ്പിൽ സെലിനിയം കൂടുതലാണ്, വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ലിനോലെയിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.

ജീവിതചര്യയിലൂടെ ഡോപാമൈൻ അളവ് മെച്ചപ്പെടുത്താം

പതിവായുള്ള വ്യായാമത്തിലൂടെ ഡോപാമൈനിന്റെ അളവ് വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

നമ്മുടെ ശരീരത്തിലെ ഡോപാമൈനിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് രാത്രിയിലെ നല്ല ഉറക്കം . വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഡോപാമൈൻ സംവേദനക്ഷമതയിലേക്കും മാനസികാവസ്ഥയിലേക്കും നയിക്കും.

മനസ്സിനെ ശാന്തമാക്കുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ എന്തെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .

മനസിനെ നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നെഗറ്റീവ് ചിന്തകൾ ഉപേക്ഷിക്കാനും ധ്യാനം നമ്മളെ സഹായിക്കും, അത് നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും.