പതിവായി വ്യായാമം ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടത്

healthly പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മികച്ച ആരോഗ്യവും നൽകുന്നു. ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യമുള്ള ശരീരമുണ്ടാക്കാനും വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാനും ദൈനംദിനമുള്ള വ്യായാമം നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു . അതിനാൽ, ആരോഗ്യകരമായി ജീവിതം നയിക്കാൻ നാമെല്ലാവരും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം .healthly എന്നാൽ എല്ലാ ദിവസവും കൃത്യമായി വ്യായാമങ്ങൾ ചെയ്യുകയെന്നത് നമ്മളിൽ പലർക്കും വളരെ എളുപ്പമുള്ള ഒരു കാര്യമല്ല. അതിന്റെ പ്രധാന കാരണം മടി തന്നെയാണ്. More
 

healthly

പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മികച്ച ആരോഗ്യവും നൽകുന്നു. ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യമുള്ള ശരീരമുണ്ടാക്കാനും വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാനും ദൈനംദിനമുള്ള വ്യായാമം നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു . അതിനാൽ, ആരോഗ്യകരമായി ജീവിതം നയിക്കാൻ നാമെല്ലാവരും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം .healthly

എന്നാൽ എല്ലാ ദിവസവും കൃത്യമായി വ്യായാമങ്ങൾ ചെയ്യുകയെന്നത് നമ്മളിൽ പലർക്കും വളരെ എളുപ്പമുള്ള ഒരു കാര്യമല്ല. അതിന്റെ പ്രധാന കാരണം മടി തന്നെയാണ്. കൃത്യമായും നിഷ്ഠയായും വ്യായാമം ചെയ്താൽ മാത്രമേ അതിന്റെ ഗുണം നമ്മുക്ക് ലഭിക്കുകയുള്ളു. അല്ലാത്ത പക്ഷം നമുക്കിടയിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും . പതിവായി വ്യായാമംചെയ്തില്ലെങ്കില്‍ നമ്മള്‍ അഭിമുഖീകരിച്ചേക്കാവുന്ന ചില പ്രശ്നങ്ങൾ ഇതാ.

ഉറക്ക പ്രശ്നങ്ങൾ

ശാരീരികക്ഷമതയുടെ കുറവ് പലപ്പോഴും അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, മനസികാരോഗ്യക്കുറവ് തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇവയുടെയെല്ലാം പ്രധാന കാരണം ശരിയായ ഉറക്കം ലഭിക്കാത്തതുകൊണ്ടാണ്. ഉറക്കമില്ലായ്മ, ഉറക്കം തടസപ്പെടുക , ഉറക്കത്തിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് ഇവയും കാരണമാകാം.

ഉയർന്ന രക്തസമ്മർദ്ദം

ആരോഗ്യമുള്ള ഹൃദയമില്ലെങ്കിൽ, ഹൃദയത്തില്‍ രക്തത്തിന്‍റെ പമ്പിങ് കൃത്യമായി നടക്കാതെ വരുന്നു. തൽഫലമായി, ധമനികളിലെ രക്തം ഒഴുക്കിന്‍റെ ശക്തി കുറയുന്നു. കാലക്രമേണ കാർഡിയോ-റെസ്പിറേറ്ററി പ്രവർത്തനങ്ങൾ മോശമാകാൻ തുടങ്ങുന്നു. എന്നാൽ പതിവ് വ്യായാമങ്ങൾ നമ്മുടെ ഹൃദയത്തിലെ പമ്പിങ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നു.

ഹൃദ്രോഗത്തിനുള്ള സാധ്യത

അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തത്തിലെ പഞ്ചസാര തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ,നമ്മളിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ് .


ഓർമകളുടെ തകരാർ

വിദഗ്‌ധരുടെ അഭിപ്രായത്തിൽ വ്യായാമങ്ങൾ ന്യൂറോപ്ലാസ്റ്റിറ്റി പ്രോത്സാഹിപ്പിക്കുന്നു.ഇത് ജീവിതത്തിലുടനീളം പുതിയ ന്യൂറൽ കണക്ഷനുകൾ സൃഷ്ടിക്കുവാനുള്ള നമ്മുടെ തലച്ചോറിന്റെ കഴിവാണ്. വ്യായാമത്തിലൂടെ വളരെ ആരോഗ്യത്തോടെ ഇരിക്കുന്ന ചെറുപ്പക്കാരായ ആളുകൾക്ക് അവരുടെ വാർദ്ധക്യത്തിൽ മികച്ച ഓര്‍മ്മ ശക്തി ഉണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട് .

മികച്ച സഹിഷ്ണുത

പതിവായി വ്യായാമം ചെയ്യുമ്പോൾ, ഇത് നമ്മുടെ സഹിഷ്ണുത അല്ലെങ്കിൽ സഹനശക്തി വർദ്ധിപ്പിക്കുന്നു. തീവ്രമായ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ധാരാളം ഓക്സിജനുണ്ടാകുന്നു .

രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ്

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

കാൻസർ സാധ്യത

പതിവ് വ്യായാമങ്ങൾ സ്തനാർബുദം പോലുള്ള ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കടപ്പാട് : പിങ്ക് വില്ല