സമ്മർദ്ദം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഈ ആഹാരങ്ങൾ ഉൾപ്പെടുത്തുക

ഒരു നല്ല ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ക്ഷമതയും കുടിയാണ് മെച്ചപ്പെടുന്നത്. ജീവിതത്തിൽ സമ്മർദ്ദമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വിദ്യർത്ഥികളായാലും ഉദ്യോഗാർത്ഥികളായാലും എല്ലാവരും ഒരു രീതിയില്ലെങ്കിൽ മറ്റൊരു രീതിയിൽ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരാണ്. ഏത് മേഖലയിലും സമ്മർദ്ദം ഉണ്ടാവാം .പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ 30-50 വയസ്സിനിടയിലുള്ള പ്രൊഫഷണലുകൾക്ക് സ്ട്രെസ് സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണം More
 

ഒരു നല്ല ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ക്ഷമതയും കുടിയാണ് മെച്ചപ്പെടുന്നത്.

ജീവിതത്തിൽ സമ്മർദ്ദമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വിദ്യർത്ഥികളായാലും ഉദ്യോഗാർത്ഥികളായാലും എല്ലാവരും ഒരു രീതിയില്ലെങ്കിൽ മറ്റൊരു രീതിയിൽ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരാണ്. ഏത് മേഖലയിലും സമ്മർദ്ദം ഉണ്ടാവാം .പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ 30-50 വയസ്സിനിടയിലുള്ള പ്രൊഫഷണലുകൾക്ക് സ്ട്രെസ് സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

ആരോഗ്യകരമായ ഭക്ഷണം ഒരാളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതിനാൽ, മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പുനരുജ്ജീവിപ്പിക്കുന്ന ഒരു നല്ല ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ ആവശ്യമാണ് .

നിങ്ങളുടെ ശരീരത്തിന് നല്ലതും പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്നതുമായ ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഇതാ.

* വിപണിയിൽ ലഭ്യമായ ഏറ്റവും പോഷകഗുണം നിറഞ്ഞതും സൂപ്പർ ഗ്രീനുകളിൽ ഒന്നുമാണ് സ്പിരുലിന (നീലഹരിത പായൽ ). സ്പിരുലിനയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, വിറ്റാമിൻ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഭൂമിയിലെ ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇന്ന് നമ്മളിൽ പലർക്കും ഈ ഭക്ഷണം അത്രകണ്ട് സുപരിചിതമല്ലായെങ്കിലും ഇത് മറ്റ് സംസ്ഥാങ്ങളിൽ ഇതിന്റെ വലിയ തോതിലെ കൃഷി നടക്കുന്നുണ്ട്. നിരവധി പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും പോഷകഗുണങ്ങൾ, ഇവയെല്ലാം ഒരുമിച്ച് അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് സ്പിരുലിന .

*മാംസാഹാരങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീനുകളേക്കാൾ കൂടുതൽ ഗുണകരമാണ് സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീനുകൾ. കാരണം അവ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നത്തിന് വളരെയധികം സഹായിക്കുന്നു .

* ഉയർന്ന കോർട്ടിസോളിന്റെ(ഒരു സ്റ്റിറോയിഡ് ഹോർമോണാണ്) അളവ് നിയന്ത്രിക്കുന്നതിൽ വാഴപ്പഴം മികച്ചതാണ്, മാത്രമല്ല വ്യായാമത്തിന് മുമ്പോ ശേഷമോ കഴിക്കാവുന്ന ഉത്തമായ ലഘുഭക്ഷണമാണിത്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്ന അമിനോ ആസിഡ് ട്രിപ്റ്റോഫാനും ഇതിൽ അടങ്ങിയിരിക്കുന്നു.

* ചിയ വിത്തുകളിൽ (കസ്കസ്) മഗ്നീഷ്യം, പൊട്ടാസ്യം, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, ഫൈബർ എന്നി പോക്ഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

*ഇരുണ്ട ഇലക്കറികളിൽ ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ കരളിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യാനും ചുവന്ന രക്താണുക്കളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ചൈനീസ് വൈദ്യശാസ്ത്രത്തിൽ , ആരോഗ്യകരമായ രക്തം ആരോഗ്യകരമായ മാനസിക അവസ്ഥ രൂപെടാൻ സഹായിക്കുന്നതായി ചൈനീസ് വൈദ്യശാസ്ത്രത്തിൽ കണക്കാക്കുന്നു . വെളുത്ത മുന്തിരി, ക്യാബേജ്, ചീര, പച്ചിലസലാഡുകൾ, ജ്യൂസ്,എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .

*കറുത്ത പയറിൽ മഗ്നീഷ്യം കൂടുതലാണ്, ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും സ്ട്രെസ് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യുന്നു.

* ബ്ലാക്ക്‌ബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പ് ശരീരത്തിലെ രക്തത്തിനെ കൂടുതൽ ശുദ്ധികരിക്കുന്നു, ബ്ലാക്ക്‌ബെറി കഴിക്കുന്നത് ആരോഗ്യകരമായ മാനസികാവസ്ഥ രൂപപ്പെടുവാൻ സഹായിക്കുന്നു.