കുട്ടികളിലെ  സോറിയാസിസും ഭക്ഷണക്രമവും 

 

ചർമ്മത്തിൽ പാളികൾ പോലെ  പുറംതൊലി ഇളകുകയും  തിണർപ്പും, പാടുകളും രൂപപ്പെടുകയും  ചൊറിച്ചിലുണ്ടാവുകയും ചെയ്യുന്ന  അവസ്ഥയാണ് സോറിയാസിസ്. കുഞ്ഞുങ്ങളിലെ  സോറിയാസിസ് കണ്ടെത്തിയാൽ ഉടൻ തന്നെ  ഒരു  ശിശു രോഗ വിദഗ്‌ധന്റെ സഹായം തേടുക. കൂടാതെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൂടി കൊണ്ട് വരേണ്ടതാണ് . 

കുട്ടിയുടെ ചർമ്മ ആരോഗ്യത്തിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. ചില ഭക്ഷണങ്ങൾ  കുട്ടിയുടെ സോറിയാസിസിനെ ഉത്തേജിപ്പിക്കുന്നു , അങ്ങനെ ഉള്ള ഭക്ഷണങ്ങളെ  തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുന്നതിലൂടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. 

സമീകൃതാഹാരം വഴി കുട്ടികളിലെ  പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം  പോലുള്ള സോറിയാസിസുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‍നങ്ങളുടെ  അപകടസാധ്യത കുറയ്ക്കും. വൈവിധ്യമാർന്ന പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ, മത്സ്യം, മറ്റ് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവ കഴിക്കാൻ കുഞ്ഞുങ്ങളെ  പ്രോത്സാഹിപ്പിക്കുക. പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റ്,  പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.

ഭക്ഷണ ക്രമം 

ഭക്ഷണത്തിലൂടെ  സോറിയാസിസ് ചികിത്സിച്ച് മാറ്റാൻ കഴിയില്ല. എന്നാൽ, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കുഞ്ഞുങ്ങളിലേ സോറിയാസിസ് ലക്ഷണങ്ങളെ തീവ്രമാക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു . അങ്ങനെയുള്ള  ഭക്ഷണങ്ങൾ നേരത്തെ കണ്ടെത്തി കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിന്ന് അവ വേഗം തന്നെ ഒഴിവാക്കുക. അതിലൂടെ സോറിയാസിസ് കൂടുതൽ പടരുന്നത് നിയന്ത്രിയ്ക്കാൻ സാധിക്കും. ശരീരത്തിൽ തീവൃമായ വീക്കം, ചൊറിച്ചിൽ, വൃണം ഉണ്ടാക്കുന്ന വിട്ടുമാറാത്ത കോശജ്വലന രോഗമാണ് സോറിയാസിസ്. വൃത്തിയുള്ള  പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ  സമീകൃതാഹാരം കഴിക്കുന്നത് ഈ വീക്കം മുതലായവ  കുറയ്ക്കാൻ സഹായിക്കും.

 കുട്ടിയുടെ ഭാരം  നിയന്ത്രിക്കുന്നതിന്  സമീകൃതാഹാരം സഹായിക്കും. അമിതവണ്ണമുള്ള കുട്ടികൾക്ക് സോറിയാസിസ് വരാനുള്ള സാധ്യത കൂടുതലാണ്, അമിതവണ്ണം കൂടുതൽ ഗുരുതരമായ സോറിയാസിസ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സോറിയാസിസ്, അമിതവണ്ണം എന്നിവയുള്ളവർക്ക് പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഒഴിവാകേണ്ട ഭക്ഷണങ്ങൾ 

പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റ്, ചേർത്ത പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നത് സോറിയാസിസ് ബാധിച്ച കുട്ടികൾ ഉൾപ്പെടെ ഏത് കുട്ടിക്കും ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ചില ഭക്ഷണങ്ങൾ കുഞ്ഞുങ്ങളിൽ സോറിയാസിസ് ലക്ഷണങ്ങൾ ത്രീവ്രമാക്കാൻ ഉതകുന്നു. അവ കണ്ടെത്തി ഒഴിവാക്കുക ..അതിനായി ഒരു  ആരോഗ്യ വിദഗ്‌ദ്ധന്റെ സഹായം തേടുക. 

ഉൾപ്പെടുത്തേണ്ട ഭക്ഷണം 

പഴങ്ങൾ,പച്ചക്കറികൾ,പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, വിത്ത്, പ്രോട്ടീനുകൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ധാരാളം സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളും സമുദ്രവിഭവങ്ങളും, മിതമായ അളവിൽ കോഴി ഇറച്ചി, മുട്ട, പാലുൽപ്പന്നങ്ങൾ, വളരെ കുറച്ച് റെഡ് മീറ്റ്, ശുദ്ധീകരിച്ച ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഉൾപെടുത്താവുന്നതാണ് .