ചൈനയിലെ ഗ്ലാസ് ബ്രിഡ്ജുകളിൽ നടക്കുന്നത്…

ചൈനയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ഗ്ലാസ് പാലങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്ലാസ് പാലങ്ങളിൽ നടക്കാൻ പലരും ചൈനയിൽ എത്തിയതോടെ പല ചൈനീസ് റിസോർട്ടുകളും സ്വന്തമായി ഗ്ലാസ് പാലങ്ങൾ [ glass bridge ]നിർമ്മിച്ചു തുടങ്ങി . ചൈനയിൽ മാത്രനല്ല ഇപ്പോൾ നമ്മുടെ നാട്ടിലും ഗ്ലാസ് പാളങ്ങൾ വ്യാപകമായി വരുന്നുണ്ട്.ചെങ്കുത്തായ ഉയരങ്ങളിലാണ് ഇത്തരം ഗ്ലാസ് പാലങ്ങൾ നിർമ്മിക്കുന്ന എന്നതിനാൽ മനക്കരുത്തുള്ളവർക്ക് മാത്രം പറ്റിയ പണിയാണ് ഇതിലൂടെയുള്ള സഞ്ചാരം. പക്ഷെ നടക്കുന്നതിനിടെ ഈ ഗ്ലാസ് പാളി പൊട്ടിയാലോ? More
 

ചൈനയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ഗ്ലാസ് പാലങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്ലാസ് പാലങ്ങളിൽ നടക്കാൻ പലരും ചൈനയിൽ എത്തിയതോടെ പല ചൈനീസ് റിസോർട്ടുകളും സ്വന്തമായി ഗ്ലാസ് പാലങ്ങൾ [ glass bridge ]നിർമ്മിച്ചു തുടങ്ങി .

ചൈനയിൽ മാത്രനല്ല ഇപ്പോൾ നമ്മുടെ നാട്ടിലും ഗ്ലാസ്‌ പാളങ്ങൾ വ്യാപകമായി വരുന്നുണ്ട്.ചെങ്കുത്തായ ഉയരങ്ങളിലാണ് ഇത്തരം ഗ്ലാസ് പാലങ്ങൾ നിർമ്മിക്കുന്ന എന്നതിനാൽ മനക്കരുത്തുള്ളവർക്ക് മാത്രം പറ്റിയ പണിയാണ് ഇതിലൂടെയുള്ള സഞ്ചാരം. പക്ഷെ നടക്കുന്നതിനിടെ ഈ ഗ്ലാസ് പാളി പൊട്ടിയാലോ?

അയ്യോ ചിന്തിക്കാൻ വയ്യ… ചൈനയിൽ നിന്നും അത്തരമൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറൽ ആകുന്നത്. ചൈനീസ് നഗരമായ ലോംഗ്ജിംഗിലെ പിയാൻ പർവതത്തിൽ നിർമ്മിച്ച റിസോർട്ടിലെ ഗ്ലാസ് പാലത്തിൽ നടക്കുകയായിരുന്ന ഒരാൾക്കാണ് പണി കിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.