മഴക്കാലത്തെ മുടി പരിപാലനം

monsoon മഴക്കാലത്തെ മുടിപൊഴിച്ചിൽ , മുടിയിൽ കായ് പിടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ ? എന്നാൽ വിഷമിക്കേണ്ട ചില പൊടി കൈയിലൂടെ നമുക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാം. നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും അല്പം ഒന്ന് മാറ്റം വരുത്തിയാൽ പ്രശ്നത്തിന് പരിഹാരമാകും . മഴക്കാലത്ത് മുടി കൊഴിയുന്നതിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. monsoon മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിലെ കടുത്ത ചൂടിന് ശേഷം ജൂണിൽ പെയ്യുന്ന നനുത്ത മഴ വളരെ ആശ്വാസം More
 

monsoon

മഴക്കാലത്തെ മുടിപൊഴിച്ചിൽ , മുടിയിൽ കായ് പിടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ ? എന്നാൽ വിഷമിക്കേണ്ട ചില പൊടി കൈയിലൂടെ നമുക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാം. നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും അല്പം‍ ഒന്ന് മാറ്റം വരുത്തിയാൽ പ്രശ്നത്തിന് പരിഹാരമാകും . മഴക്കാലത്ത് മുടി കൊഴിയുന്നതിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. monsoon

മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിലെ കടുത്ത ചൂടിന് ശേഷം ജൂണിൽ പെയ്യുന്ന നനുത്ത മഴ വളരെ ആശ്വാസം പകരുന്ന ഒന്നാണ്. പക്ഷേ ഈ മഴ ചില സൗന്ദര്യ പ്രശ്ങ്ങൾക്ക് കരണമാക്കുമെന്നത് മറ്റൊരു സത്യം. ചർമ്മം മുതൽ മുടിയില്‍ വരെ പ്രശ്നങ്ങൾ മഴക്കാലത്ത് ബാധിച്ചേക്കാം. മൺസൂൺ സീസണിൽ നമ്മുടെ മുടി പതിവിലും എണ്ണമയമുള്ളതായിത്തീരുന്നു . മഴക്കാലത്തെ ഈർപ്പം മുടിയുടെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കി തലയോട്ടി എണ്ണമയമുള്ളതാകുന്നു.

മഴക്കാലത്ത് മുടിയുടെ പ്രശ്നം മിക്ക ആളുകളുടെയും തവേദനയാണ് . മുടി ശരിയാക്കാൻ സലൂണിലേക്ക് ഓടി പോകുന്നത് എല്ലായ്പ്പോഴും നമ്മളിൽ പലർക്കും സൗകര്യപ്രദമല്ല. അതുകൊണ്ട് തന്നെ കുറച്ച് മുൻകരുതലുകൾ എടുക്കുകയും ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മുടിയുടെ കേടുപാടുകൾ കുറയ്ക്കാൻ ഒരു പരിധി വരെ സാധിക്കും.

മുടികൊഴിച്ചിൽ തടയുന്നതിന് ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഇതാ.

ജാതിക്ക

ജാതിക്കയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ നമ്മുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും മുടിയുടെ പ്രശ്‌നങ്ങൾ തടയാനും സഹായിക്കും. കൂടാതെ ഇതിൽ വിറ്റാമിൻ ബി 6, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. പാലിൽ ഒരു ചെറിയ നുള്ള് ജാതിക്ക ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് കുടിക്കുന്നത് വളരെ ഫലപ്രദമാണ്.

ഗാർഡൻ ക്രെസ് സീഡ്‌സ്

മുടിയുടെ അനാരോഗ്യത്തിന്റെ മറ്റൊരു പ്രധാനം കാരണം ഇരുമ്പിൻറെ കുറവ്,വിളർച്ച എന്നിവയാണ് . ഗാർഡൻ ക്രെസ് വിത്തുകളിൽ ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് ഗാർഡൻ ക്രെസ് വിത്തുകൾ രാത്രിയിൽ പാലിൽ ഇട്ട് വച്ചതിന് ശേഷം ഉപയോഗിക്കുന്നത് മികച്ച ഗുണം തരും.

ഉലുവ

ഉലുവയിൽ പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിയുന്നതിനും താരൻ തടയുന്നതിനും വരൾച്ച, മുടിയുടെ കട്ടികുറയൽ തുടങ്ങിയ തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് നല്ല പരിഹാരമാണ് ഇത്. ഇളം ചൂടുള്ള വെളിച്ചെണ്ണയും ഉലുവയും ചേർത്ത് തണുക്കാൻ വയ്ക്കുക . ഇത് തണുത്തതിന് ശേഷം തലയോട്ടിയിൽ നല്ലപോലെ മസാജ് ചെയ്ത് രാത്രിമുഴുവൻ വച്ചതിന് ശേഷം രാവിലെ കഴുകി കളയുക.

മുടി കൊഴിച്ചിൽ തടയുന്നതിന് ചില വഴികൾ :

അന്തരീക്ഷ മലിനീകരണം മഴയിലൂടെ നമ്മുടെ മുടിയിൽ പതിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷമാണ്. അതിനാൽ കഴിവതും മുടി നനയാതിരിക്കാൻ ശ്രമിക്കുക.

നമ്മൾ ഉപയോഗിക്കുന്ന ഷാമ്പൂവും കണ്ടീഷണറും വളരെയധികം പ്രധാനമാണ് . മുടിക്ക് ചേരുന്നവയാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.

നനഞ്ഞ മുടിയിൽ ചീപ്പ് ഉപയോഗിക്കരുത്

മഴക്കാലത്ത് ഉണ്ടാകുന്ന മുടിയുടെ പ്രശ്‌നങ്ങൾക്ക് എണ്ണ ചുടാക്കി തലയിൽ മസ്സാജ് കൊടുക്കുന്നത് വളരെ നല്ലതാണ്.