എത്ര ഭയാനകമാണ് ഈ ലോക് ഡൗൺ കാലം!

നിത്യവൃത്തിക്ക് വഴിയില്ലാതെ ജീവിതം ചിന്നിച്ചിതറിയ നിസ്സഹായരായ മനുഷ്യരുടെ ജീവിതവ്യഥകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രശസ്ത സോഷ്യൽ ആക്റ്റിവിസ്റ്റ് അംബിക എഴുതുന്നു വിശപ്പു സഹിക്കാതെ തവളകളെ പിടിച്ച്, തീ കൂട്ടി ചുട്ടു തിന്നുന്ന കുട്ടികൾ, പ്രസവിച്ച് ഏഴുദിവസം മാത്രമായ സ്ത്രീ ദിവസത്തിൽ ഒരു നേരം മാത്രം കഞ്ഞി കുടിച്ച് പാതയോരത്ത് കഴിയുന്നു, കയ്യിലെ വിലയുള്ള ഏക വസ്തുവായ മൊബൈൽ ഫോൺ വിറ്റുകിട്ടിയ ചെറിയ പൈസ വീട്ടുകാർക്ക് കൊടുത്ത് ആത്മഹത്യ ചെയ്ത യുവാവ്, ജയിൽ മോചിതരായെങ്കിലും നാട്ടിലെത്താനാവാത്തവർ, ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും More
 

നിത്യവൃത്തിക്ക് വഴിയില്ലാതെ ജീവിതം ചിന്നിച്ചിതറിയ നിസ്സഹായരായ മനുഷ്യരുടെ ജീവിതവ്യഥകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രശസ്ത സോഷ്യൽ ആക്റ്റിവിസ്റ്റ് അംബിക എഴുതുന്നു

വിശപ്പു സഹിക്കാതെ തവളകളെ പിടിച്ച്, തീ കൂട്ടി ചുട്ടു തിന്നുന്ന കുട്ടികൾ, പ്രസവിച്ച് ഏഴുദിവസം മാത്രമായ സ്ത്രീ ദിവസത്തിൽ ഒരു നേരം മാത്രം കഞ്ഞി കുടിച്ച് പാതയോരത്ത് കഴിയുന്നു,

കയ്യിലെ വിലയുള്ള ഏക വസ്തുവായ മൊബൈൽ ഫോൺ വിറ്റുകിട്ടിയ ചെറിയ പൈസ വീട്ടുകാർക്ക് കൊടുത്ത് ആത്മഹത്യ ചെയ്ത യുവാവ്, ജയിൽ മോചിതരായെങ്കിലും നാട്ടിലെത്താനാവാത്തവർ,

ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും തൊഴിൽ തേടി ഉറ്റവരെ വിട്ടകന്ന് കഴിയുന്നവർ, ഒരു രൂപ പോലും കൈയിലില്ലാതെ മരുന്നും അവശ്യവസ്തുക്കളും വാങ്ങാനാവാതെ ഹൃദയം വിങ്ങിക്കഴിയുന്നവർ…

സമ്പന്നതയിൽ കഴിഞ്ഞിട്ടും നേരത്തിന് ഭക്ഷണവും മരുന്നും കിട്ടാതെ നിരീക്ഷണ ക്യാമ്പിൽ മരിച്ചു വീഴേണ്ടി വന്നവർ…

എത്ര ഭയാനകമാണ് ഈ ലോക് ഡൗൺ കാലം!

കാര്യമായ പ്രശ്നങ്ങളില്ലാതെ അത്യാവശ്യ കാര്യങ്ങൾക്ക് വിഷമമില്ലാതെ വീട്ടിൽ കഴിയുന്നവർക്ക് ഒന്നു പുറത്തിറങ്ങാനാവുന്നില്ലെന്നതും സമയം പോവുന്നില്ലെന്നതും മാത്രമാണ് പ്രശ്നം! ഓർക്കുക തീ തിന്നുരുകുന്നവരെക്കുറിച്ച്.
ലോക് ഡൗൺ എല്ലാവർക്കും ഒരുപോലെയല്ല…

(ഫേസ്ബുക്ക് പോസ്റ്റ്)

allowfullscreen