പിറക്കാനിരുന്ന മകന്റെ ഇരുണ്ട ചർമത്തെക്കുറിച്ച് ബ്രിട്ടീഷ് രാജകുടുംബം ആശങ്കാകുലരായിരുന്നെന്ന് മേഗൻ മെർക്കൽ

Megan Merkel മകൻ ആർച്ചിയുടെ തൊലി എത്രമാത്രം ഇരുണ്ടതായിരിക്കാം എന്നതിനെച്ചൊല്ലി അവൻ ജനിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന് ആശങ്കകൾ ഉണ്ടായിരുന്നെന്നും പ്രിൻസ് പദവി നൽകാതിരുന്നതിൻ്റെ കാരണങ്ങൾ അതിൽ നിന്ന് വ്യക്തമാണെന്നും പ്രിൻസ് ഹാരിയുടെ ഭാര്യ മേഗൻ.Megan Merkel തൻ്റെ മാതാവ് കറുത്ത വർഗക്കാരിയും പിതാവ് വെള്ളക്കാരനുമായിരുന്നു. 2018-ൽ രാജകുടുംബത്തിലേക്ക് വിവാഹം കഴിക്കുന്നതിനുമുമ്പ് താൻ അതീവ നിഷ്കളങ്കയായിരുന്നു. കാര്യങ്ങൾ എല്ലാം നന്നായി വരുമെന്നാണ് കരുതിയത്. എന്നാൽ ഒടുവിൽ ആത്മഹത്യ ചെയ്യണമെന്ന ചിന്തവരേക്കും കാര്യങ്ങൾ എത്തിച്ചേർന്നു. സഹായം തേടിയെങ്കിലും തനിക്ക് More
 

Megan Merkel
മകൻ ആർച്ചിയുടെ തൊലി എത്രമാത്രം ഇരുണ്ടതായിരിക്കാം എന്നതിനെച്ചൊല്ലി അവൻ ജനിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന് ആശങ്കകൾ ഉണ്ടായിരുന്നെന്നും പ്രിൻസ് പദവി നൽകാതിരുന്നതിൻ്റെ കാരണങ്ങൾ അതിൽ നിന്ന് വ്യക്തമാണെന്നും പ്രിൻസ് ഹാരിയുടെ ഭാര്യ മേഗൻ.Megan Merkel

തൻ്റെ മാതാവ് കറുത്ത വർഗക്കാരിയും പിതാവ് വെള്ളക്കാരനുമായിരുന്നു.
2018-ൽ രാജകുടുംബത്തിലേക്ക് വിവാഹം കഴിക്കുന്നതിനുമുമ്പ് താൻ അതീവ നിഷ്കളങ്കയായിരുന്നു. കാര്യങ്ങൾ എല്ലാം നന്നായി വരുമെന്നാണ് കരുതിയത്. എന്നാൽ ഒടുവിൽ ആത്മഹത്യ ചെയ്യണമെന്ന ചിന്തവരേക്കും കാര്യങ്ങൾ എത്തിച്ചേർന്നു. സഹായം തേടിയെങ്കിലും തനിക്ക് അത് നിഷേധിക്കപ്പട്ടതായും മേഗൻ പറഞ്ഞു.

തൻ്റെ ജനിക്കാനിരിക്കുന്ന കുഞ്ഞ് ഒരു രാജകുമാരനോ രാജകുമാരിയോ ആകാൻ രാജകുടുംബം ആഗ്രഹിച്ചില്ലെന്നും ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ മേഗൻ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് ലോകമാസകലം ചർച്ച ചെയ്യപ്പെട്ട ഇൻ്റർവ്യൂ സിബിഎസിൽ സംപ്രേഷണം ചെയ്തത്.

ഗർഭിണിയായിരുന്ന മാസങ്ങളിലെല്ലാം സുരക്ഷയെ സംബന്ധിച്ചും ടൈറ്റിലിനെ സംബന്ധിച്ചും കുഞ്ഞിൻ്റെ ചർമം എത്രമാത്രം ഇരുണ്ടതായിരിക്കും എന്നതിനെ സംബന്ധിച്ചുമുള്ള ആശങ്കകൾ ഉയർന്നു കേട്ടിരുന്നു.

എന്നാൽ ഇത്തരം ആശങ്കകൾ ഉയർത്തിയതിന് പിന്നിൽ ആരായിരുന്നു എന്നത് അഭിമുഖത്തിൽ മേഗൻ വ്യക്തമാക്കിയില്ല. അന്ന് അതേപ്പറ്റി നിശബ്ദത പാലിച്ചതാണോ അതോ നിശബ്ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ടതാണോ എന്ന ചോദ്യത്തിന് “രണ്ടാമത്തേത്” എന്നായിരുന്നു മേഗൻ്റെ മറുപടി.

ഒരു വശത്ത് മേഗനും ഹാരിയും മറുവശത്ത് ബ്രിട്ടീഷ് രാജകുടുംബവും തമ്മിൽ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കെ ലോകം ആകാംക്ഷാപൂർവം കാത്തിരുന്ന അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്. 2018-ൽ വിവാഹിതരായ ഈ ദമ്പതികൾ രാജകീയ ചുമതലകളിൽ നിന്ന് മാറി ഇപ്പോൾ അമേരിക്കയിലാണ് കഴിയുന്നത്.