അവയവദാന സമ്മതപത്രം നല്‍കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രവര്ത്തനങ്ങള് മന്ദഗതിയില് നീങ്ങുമ്പോള് അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് സംസ്ഥാന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മാതൃകയായി. തന്റെ മരണത്തിന് ശേഷം ആരോഗ്യമുള്ള അവയവങ്ങള് അവയവദാനം കാത്ത് കിടക്കുന്ന രോഗികള്ക്ക് നല്കണമെന്ന് സമ്മതപത്രം മന്ത്രി സംസ്ഥാന മൃതസഞ്ചീവനി കോ ഓര്ഡിനേറ്റര്മാരായ പി.വി അനീഷിനും, എസ്എല്. വിനോദ് കുമാറിനും കൈമാറി. സംസ്ഥാനത്ത് നിലവില് അവയവദാനം കാത്ത് രണ്ടായിരത്തിലധികം രോഗികളാണ് ഉള്ളത്. ചിലയിടങ്ങില് നിന്നുള്ള തെറ്റായ പ്രചരണം കാരണം സംസ്ഥാനത്ത് അവയവദാനം മന്ദഗതിയിലാണ് . ഈ സാഹചര്യത്തില് More
 

തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നീങ്ങുമ്പോള്‍ അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് സംസ്ഥാന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മാതൃകയായി. തന്റെ മരണത്തിന് ശേഷം ആരോഗ്യമുള്ള അവയവങ്ങള്‍ അവയവദാനം കാത്ത് കിടക്കുന്ന രോഗികള്‍ക്ക് നല്‍കണമെന്ന് സമ്മതപത്രം മന്ത്രി സംസ്ഥാന മൃതസഞ്ചീവനി കോ ഓര്‍ഡിനേറ്റര്‍മാരായ പി.വി അനീഷിനും, എസ്എല്‍. വിനോദ് കുമാറിനും കൈമാറി.

സംസ്ഥാനത്ത് നിലവില്‍ അവയവദാനം കാത്ത് രണ്ടായിരത്തിലധികം രോഗികളാണ് ഉള്ളത്. ചിലയിടങ്ങില്‍ നിന്നുള്ള തെറ്റായ പ്രചരണം കാരണം സംസ്ഥാനത്ത് അവയവദാനം മന്ദഗതിയിലാണ് . ഈ സാഹചര്യത്തില്‍ അവയവദാനത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി കൂടുതല്‍ ബോധവത്കണ പരിപാടി നടത്തണമെന്നും മന്ത്രി പറഞ്ഞു.

മരണാനന്തര അവയവദാന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്ന മൃതസഞ്ചീവനിയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തുകയും ചെയ്തു.