തന്നെ സ്വീകരിക്കാന്‍ 50 ലക്ഷം പേര്‍ വിമാനത്താവളത്തില്‍ വരുമെന്ന് മോദിയറിയിച്ചെന്ന് ട്രംപ്

ഇന്ത്യയില് സന്ദര്ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്കുമെന്നും അഹമ്മദാബാദ് വിമാനത്താവളത്തില് നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന് അമ്പത് മുതല് എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്കിയതായും ട്രംപ് പറഞ്ഞു. “ഞങ്ങൾക്ക് ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകുമെന്ന് അദ്ദേഹം (മോദി) പറഞ്ഞു. എയർപോർട്ടിൽ നിന്ന് പുതിയ സ്റ്റേഡിയത്തിലേക്ക് (അഹമ്മദാബാദിലെ) 5-7 ദശലക്ഷം ആളുകൾ ഉണ്ടാകുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇതെന്നാണ് മോദി അറിയിച്ചിട്ടുള്ള. സ്റ്റേഡിയത്തിന്റെ പണി More
 

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്നും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.

“ഞങ്ങൾക്ക് ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകുമെന്ന് അദ്ദേഹം (മോദി) പറഞ്ഞു. എയർപോർട്ടിൽ നിന്ന് പുതിയ സ്റ്റേഡിയത്തിലേക്ക് (അഹമ്മദാബാദിലെ) 5-7 ദശലക്ഷം ആളുകൾ ഉണ്ടാകുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇതെന്നാണ് മോദി അറിയിച്ചിട്ടുള്ള. സ്റ്റേഡിയത്തിന്‍റെ പണി അവസാനഘട്ടത്തിലാണ്” പ്രസിഡന്റ് ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ട്രംപിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവെച്ച് നഗരം സൗന്ദര്യവത്ക്കരിക്കാനൊരുങ്ങിയിരിക്കുകയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്നതിനായി മതില്‍ പണിയാനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം.

ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോഡ്ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശം മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിയുന്നത്.