സ്വപ്നയ്‌ക്കൊപ്പം സെൽഫി: ആറ് വനിതാ പൊലീസുകാർക്കെതിരെ അന്വേഷണം

Swapna Suresh സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാർക്കെതിരെ അന്വേഷണം. തൃശൂർ സിറ്റി പൊലീസാണ് അന്വേഷണം പ്രഖ്യാപിച്ചത്.Swapna Suresh നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിയ്യൂരിലെ വനിതാ ജയിലിൽ നിന്ന് തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സ്വപ്നയെ ചികിത്സയ്ക്കെത്തിച്ചത്. അവിടെ വെച്ചാണ് സ്വപ്നയ്ക്കൊപ്പം വനിതാ പൊലീസുകാർ സെൽഫി എടുത്തത് എന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് ആറു പേരിൽ നിന്നും വിശദീകരണം തേടി. എന്നാൽ സെൽഫിയെടുത്തത് കൗതുകത്തിന് മാത്രമാണെന്നാണ് അവർ നല്കിയ വിശദീകരണം. സംഭവത്തിൽ More
 

Swapna Suresh

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാർക്കെതിരെ അന്വേഷണം. തൃശൂർ സിറ്റി പൊലീസാണ് അന്വേഷണം പ്രഖ്യാപിച്ചത്.Swapna Suresh

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിയ്യൂരിലെ വനിതാ ജയിലിൽ നിന്ന് തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സ്വപ്നയെ ചികിത്സയ്‌ക്കെത്തിച്ചത്. അവിടെ വെച്ചാണ് സ്വപ്നയ്ക്കൊപ്പം വനിതാ പൊലീസുകാർ സെൽഫി എടുത്തത് എന്നാണ് ആരോപണം.

സംഭവത്തെ കുറിച്ച് ആറു പേരിൽ നിന്നും വിശദീകരണം തേടി. എന്നാൽ സെൽഫിയെടുത്തത് കൗതുകത്തിന് മാത്രമാണെന്നാണ് അവർ നല്കിയ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും. എവിടെവെച്ചാണ് സെൽഫി എടുത്തത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വാർഡിനകത്ത് വെച്ചാണെങ്കിൽ ഗുരുതര സ്വഭാവമുള്ളതാണെന്ന് വിലയിരുത്തി കർശനമായ നടപടികൾ സ്വീകരിക്കും.

അതിനിടെ, ഇടയ്ക്കിടെ നെഞ്ചുവേദനയും വയറുവേദനയും അനുഭവപ്പെടുന്നതായി പരാതിപ്പെടുന്ന സ്വപ്നയ്ക്കും റമീസിനും ആഞ്ജിയോഗ്രാം, എൻഡോസ്കോപ്പി പരിശോധനകൾ മെഡിക്കൽ കോളെജ് ആശുപത്രിയിൽ നടക്കും.