വായുമലിനീകരണം രൂക്ഷം, സോണിയ ഗാന്ധി ഡൽഹി വിടുന്നു

രൂക്ഷമായവായു മലിനീകരണം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തുനിന്നും മാറിനിൽക്കാൻ ഡോക്ടർമാർ സോണിയ ഗാന്ധിയെ ഉപദേശിച്ചതായി റിപ്പോർട്ടുകൾ. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ മറ്റൊരിടത്തേക്ക് മാറിനിൽക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചെന്നൈയുടെയും ഗോവയുടെയും പ്രാന്തപ്രദേശങ്ങളായ രണ്ട് സ്ഥലങ്ങൾ സോണിയ ഗാന്ധിക്കായി കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. 73 കാരിയായ സോണിയ ഗാന്ധിയെ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അനുഗമിക്കും. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി മൂന്നാം ജന്മവാർഷികത്തിന് വ്യാഴാഴ്ച ഇന്ദിരാഗാന്ധി സ്മാരകത്തിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നു. ഒരു മാസത്തിലേറെയായി സോണിയ ഗാന്ധിക്ക് More
 

രൂക്ഷമായവായു മലിനീകരണം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തുനിന്നും മാറിനിൽക്കാൻ ഡോക്ടർമാർ സോണിയ ഗാന്ധിയെ ഉപദേശിച്ചതായി റിപ്പോർട്ടുകൾ. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ മറ്റൊരിടത്തേക്ക് മാറിനിൽക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചെന്നൈയുടെയും ഗോവയുടെയും പ്രാന്തപ്രദേശങ്ങളായ രണ്ട് സ്ഥലങ്ങൾ സോണിയ ഗാന്ധിക്കായി കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

73 കാരിയായ സോണിയ ഗാന്ധിയെ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അനുഗമിക്കും. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി മൂന്നാം ജന്മവാർഷികത്തിന് വ്യാഴാഴ്ച ഇന്ദിരാഗാന്ധി സ്മാരകത്തിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നു.

ഒരു മാസത്തിലേറെയായി സോണിയ ഗാന്ധിക്ക് നെഞ്ചിൽ അണുബാധയുണ്ട്. ഡൽഹിയിലെ വായുവിന്റെ മാലിന്യ പ്രശ്നം കാരണം അവരുടെ ആരോഗ്യനില മെച്ചപ്പെടുന്നില്ല. കനത്ത മലിനീകരണം ആസ്ത്മ  അധികരിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വഷളായി. അതിനാൽ ഡൽഹിയിലെ അന്തരീക്ഷ സ്ഥിതി മെച്ചപ്പെടുന്നതുവരെ അവിടെനിന്ന് മാറി നിൽക്കാനാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം. 

പാർട്ടിയുടെ രാജ്യസഭാ അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചതിന് ശേഷം ജൂലൈ 30-നാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം മരുന്ന് ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

സെപ്റ്റംബർ 12-ന് രാഹുൽ ഗാന്ധിക്കൊപ്പം പതിവ് വൈദ്യ പരിശോധനയ്ക്കായി അവർ അമേരിക്കയിലേക്ക് പോയിരുന്നു. അതിനാൽ സെപ്റ്റംബർ 14 മുതൽ 23 വരെ നടന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നിന്ന് ഇരുവരും വിട്ടുനിന്നു.

അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് സംഘടനാ തലത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. കൂടാതെ സംഘടനാ, പ്രവർത്തന കാര്യങ്ങളിൽ സഹായിക്കാനായി ഒരു പ്രത്യേക സമിതിയും രൂപീകരിച്ചു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും നിരവധി സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചും കോൺഗ്രസിൽ അഭിപ്രായ ഭിന്നതകൾ ഉയരുന്ന സമയത്താണ് സോണിയ ഗാന്ധി ഡൽഹിയിൽനിന്ന് വിട്ടു നിൽക്കാൻ നിർബന്ധിതയാവുന്നത് എന്നത് ശ്രദ്ധേയമാണ്.