അംബേദ്കർ ജന്മദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച

Ambedkar ഭരണഘടനാ ശില്പി ബാബാ സാഹേബ് അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി നിലകൊണ്ട മഹത്തായ വ്യക്തിത്വമായിരുന്നു ബാബാ സാഹേബ് അംബേദ്കറുടേത്. മതേതരത്വം, ജനാധിപത്യം, പൗര സ്വാതന്ത്ര്യം, തുല്യത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെല്ലാം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് അംബേദ്കർ ജയന്തി കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അംബേദ്കർ ജയന്തി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കലാണ് കാലഘട്ടത്തിൻ്റെ ആവശ്യം. Ambedkar രാജ്യം ഭരിക്കുന്ന ബി ജെ More
 

Ambedkar
ഭരണഘടനാ ശില്പി ബാബാ സാഹേബ് അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി നിലകൊണ്ട മഹത്തായ വ്യക്തിത്വമായിരുന്നു ബാബാ സാഹേബ് അംബേദ്കറുടേത്. മതേതരത്വം, ജനാധിപത്യം, പൗര സ്വാതന്ത്ര്യം, തുല്യത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെല്ലാം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് അംബേദ്കർ ജയന്തി കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അംബേദ്കർ ജയന്തി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കലാണ് കാലഘട്ടത്തിൻ്റെ ആവശ്യം. Ambedkar

രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാർ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ചു കൊണ്ട് തങ്ങളുടെ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. മതേതര മൂല്യങ്ങളും സാംസ്കാരിക ബഹുസ്വരതകളും തുല്യനീതിയും ഉറപ്പു വരുത്തുന്ന രാജ്യത്തിൻ്റെ ഭരണഘടന സംരക്ഷിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരേണ്ടതുണ്ട്.

അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14-ന് സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഭരണഘടന സംരക്ഷണദിന പരിപാടികൾ സംഘടിപ്പിക്കുവാൻ സംയുക്ത കിസാൻ മോർച്ച ജനാധിപത്യ പ്രസ്ഥാനങ്ങളോട് അഭ്യർഥിച്ചു. സോഷ്യൽ മീഡിയ കാമ്പെയ്നുകൾ, തെരുവു യോഗങ്ങൾ, സെമിനാറുകൾ, സംവാദങ്ങൾ, ലഘുലേഖകളുടെ വിതരണം, നാടകം, സംഗീതം, വീഡിയോ, പ്രചരണ ജാഥകൾ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ ദിനാചരണ പരിപാടികൾ വിജയിപ്പിക്കുവാനാണ് സംഘടന ആഹ്വാനം ചെയ്യുന്നത്.