ഹംസ ബിൻ ലാദൻ മരണപ്പെട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥൻ

മുൻ അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ മരണപ്പെട്ടതായി അനുമാനം. പേര് വെളിപ്പെടുത്താത്ത യു എസ് സർക്കാർ ഉദ്യോഗസ്ഥനാണ് ഹംസ മരണപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഹംസയുടേത് സ്വാഭാവിക മരണമാണോ അതോ കൊല്ലപ്പെട്ടതാണോ തുടങ്ങിയ വിവരങ്ങളൊന്നും വെളിപ്പെടുത്താൻ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്ന് എവിടെവച്ച് മരണപ്പെട്ടു തുടങ്ങിയ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. മരണത്തിൽ അമേരിക്കക്ക് പങ്കുണ്ടാകാം എന്നും കഴിഞ്ഞ രണ്ടുവർഷത്തിനിടയിലാണ് മരണം നടന്നിരിക്കാൻ ഇടയെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. എൻ More
 

മുൻ അൽക്വയ്‌ദ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ മരണപ്പെട്ടതായി അനുമാനം. പേര് വെളിപ്പെടുത്താത്ത യു എസ് സർക്കാർ ഉദ്യോഗസ്ഥനാണ് ഹംസ മരണപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഹംസയുടേത് സ്വാഭാവിക മരണമാണോ അതോ കൊല്ലപ്പെട്ടതാണോ തുടങ്ങിയ വിവരങ്ങളൊന്നും വെളിപ്പെടുത്താൻ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്ന് എവിടെവച്ച് മരണപ്പെട്ടു തുടങ്ങിയ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. മരണത്തിൽ അമേരിക്കക്ക് പങ്കുണ്ടാകാം എന്നും കഴിഞ്ഞ രണ്ടുവർഷത്തിനിടയിലാണ് മരണം നടന്നിരിക്കാൻ ഇടയെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

എൻ ബി സി ന്യൂസാണ് ബിൻ ലാദന്റെ മകന്റെ മരണവാർത്ത ആദ്യം പുറത്തുവിട്ടത്. വാർത്ത സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അതേപ്പറ്റി പ്രതികരിക്കാനില്ല എന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മറുപടി. വൈറ്റ് ഹൌസ് വക്താക്കളും പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി.

2001 സെപ്റ്റംബർ 11 ആക്രമണ കാലത്ത് പിതാവിനൊപ്പം ഹംസയും ഉണ്ടായിരുന്നു എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. അഫ്‌ഗാൻ അധിനിവേശ കാലത്ത് ഇരുവരും പാകിസ്താനിലേക്ക് മാറി. അൽ ക്വയ്‌ദ നേതൃത്വത്തിൽ ഉള്ളവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യത്തിലായിരുന്നു സുരക്ഷിത താവളം തേടി പാകിസ്താനിലേക്ക് കടന്നത്.

2011 ഇൽ പാകിസ്താനിലെ താവളം ആക്രമിച്ച് പ്രത്യേക അമേരിക്കൻ സേന ബിൻലാദനെ കൊലപ്പെടുത്തിയ സമയം ഹംസ ഇറാനിൽ വീട്ടു തടങ്കലിൽ ആയിരുന്നു. ഫെബ്രുവരിയിൽ ഹംസയെ സംബന്ധിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അമേരിക്കൻ സർക്കാർ പത്തു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. അൽ ക്വയ്‌ദയുടെ സുപ്രധാന നേതാക്കളിൽ ഒരാളായാണ് മുപ്പതുകാരൻ ഹംസയെ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷം മുൻപ് ഹംസ ബിൻ ലാദനെ ആഗോള ഭീകരൻ ആയി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി രാജ്യത്ത് തീവ്രവാദ ആക്രമണങ്ങൾക്ക് അയാൾ പദ്ധതിയിടുന്നതായും ആരോപിച്ചിരുന്നു.