പതഞ്ജലി മരുന്നിനെ പരിഹസിക്കുന്ന അനിമേറ്റഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

Patanjali കൊറോണ മരുന്നെന്ന വ്യാജേനെ വിപണിയിൽ എത്തിക്കാൻ ശ്രമിച്ച പതഞ്ജലിയുടെ ആയുർവേദ മരുന്നിനെ പരിഹസിച്ചു കൊണ്ടുള്ള അനിമേറ്റഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൊറോണിൽ, ശ്വാസരി എന്നീ മരുന്നുകൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകൾ പ്രചരിച്ചിരുന്നു. മതിയായ പരീക്ഷണങ്ങൾ നടത്താതെ, രോഗം മാറ്റുമെന്ന തെറ്റിദ്ധാരണ പരത്തി, കസ്റ്റമേഴ്സിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന പതഞ്ജലിക്കാരനിൽ നിന്ന് സ്വന്തം തടി കഴിച്ചിലാക്കുന്ന ഒരു കസ്റ്റമറെ ചിത്രീകരിക്കുന്ന അനിമേറ്റഡ് വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.വിനു ജോസഫ് എന്ന ഗ്രാഫിക് ഡിസൈനറാണ് More
 

Patanjali

കൊറോണ മരുന്നെന്ന വ്യാജേനെ വിപണിയിൽ എത്തിക്കാൻ ശ്രമിച്ച പതഞ്ജലിയുടെ ആയുർവേദ മരുന്നിനെ പരിഹസിച്ചു കൊണ്ടുള്ള അനിമേറ്റഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൊറോണിൽ, ശ്വാസരി എന്നീ മരുന്നുകൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകൾ പ്രചരിച്ചിരുന്നു. മതിയായ പരീക്ഷണങ്ങൾ നടത്താതെ, രോഗം മാറ്റുമെന്ന തെറ്റിദ്ധാരണ പരത്തി, കസ്റ്റമേഴ്സിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന പതഞ്ജലിക്കാരനിൽ നിന്ന് സ്വന്തം തടി കഴിച്ചിലാക്കുന്ന ഒരു കസ്റ്റമറെ ചിത്രീകരിക്കുന്ന അനിമേറ്റഡ് വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.വിനു ജോസഫ് എന്ന ഗ്രാഫിക് ഡിസൈനറാണ് വീഡിയോ ചെയ്തത്.Patanjali

“ആയുർവേദത്തെ പിന്തുണയ്ക്കുക, വ്യാജ അവകാശവാദങ്ങളെ അരുത് ” എന്ന കുറിപ്പോടെയാണ് ‘കൊറോണിൽ ഫോർ ഭക്ത്സ് ‘ എന്ന വീഡിയോ അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്.Patanjali

allowfullscreen

ക്ലിനിക്കൽ പരീക്ഷണം നടത്തിയെന്ന കമ്പനിയുടെ അവകാശവാദത്തെയും മരുന്നിൻ്റെ ഫലപ്രാപ്തിയെയുമെല്ലാം ചോദ്യം ചെയ്യുന്നതാണ് വീഡിയോ. മരുന്ന് വാങ്ങാൻ ഒരാൾ പതഞ്ജലി സ്റ്റോറിൽ വരുന്നിടത്താണ് തുടക്കം. കടക്കാരനും കസ്റ്റമറും തമ്മിലുള്ള സംഭാഷണമാണ് പിന്നീട് കാണുന്നത്. പരീക്ഷണങ്ങൾ നടത്തിയത് മനുഷ്യരിലല്ലെന്നും പശുക്കളിലാണെന്നുമുള്ള കളിയാക്കലും ഉണ്ട്. മരുന്നിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി കിട്ടാത്തതിനാൽ കസ്റ്റമർ മടങ്ങിപ്പോവുകയാണ്. താൻ പാരസെറ്റമോൾ വാങ്ങി കഴിച്ചോളാമെന്ന് പറഞ്ഞാണ് കസ്റ്റമർ പിൻവാങ്ങുന്നത്. മരിച്ചാൽ “ഫുൾ റിഫണ്ട് ” തരാം എന്ന് പറഞ്ഞ് കസ്റ്റമറെ പതഞ്ജലിക്കാരൻ മടക്കി വിളിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ബാബ രാംദേവിൻ്റെ പ്രതിച്ഛായയിലാണ് വില്‌പനക്കാരനെ ചിത്രീകരിച്ചിട്ടുള്ളതെന്ന് വരയിൽനിന്നും സംഭാഷണ ശൈലിയിൽ നിന്നും വ്യക്തം.

കൊറോണയ്ക്ക് മരുന്നു കണ്ടെത്തിയെന്ന അവകാശവാദവുമായി രണ്ടു ദിവസം മുമ്പാണ് യോഗ ഗുരു ബാബ രാംദേവ് എത്തിയത്. എന്നാൽ ഉത്തരാഖണ്ഡ്, രാജസ്ഥാൻ സർക്കാരുകൾ കമ്പനിയുടെ ഈ അവകാശവാദത്തിനെതിരെ രംഗത്തെത്തിയതോടെ, കൊറോണ മരുന്ന് എന്ന നിലയിൽ മരുന്ന് വില്ക്കാനാവില്ലെന്ന് കേന്ദ്ര ആയുഷ് വകുപ്പ് നിലപാടെടുത്തു. കമ്പനിക്ക് ലൈസൻസ് ഉണ്ടെന്ന വാദത്തെ ഉത്തരാഖണ്ഡ് നിഷേധിച്ചതും, ജയ്പൂരിലെ സ്വകാര്യ ആശുപത്രിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ (നിംസ്) ക്ലിനിക്കൽ പരീക്ഷണം നടന്നെന്ന വാദത്തെ രാജസ്ഥാൻ തള്ളിപ്പറഞ്ഞതുമാണ് പതഞ്ജലിക്ക് തിരിച്ചടിയായത്.

ക്ലിനിക്കൽ പരീക്ഷണം നടന്നു എന്നു പറയുന്ന ഘട്ടത്തിൽ അലോപ്പതി മരുന്നുകൾ ഉപയോഗിച്ചെന്നാണ് കമ്പനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള മറ്റൊരു പ്രധാന ആരോപണം. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും നേരിയ ലക്ഷണങ്ങളുള്ള രോഗികളിലുമാണ് ‘കൊറോണ കിറ്റ് ‘ പരീക്ഷിച്ചത് എന്നും പറയപ്പെടുന്നു.