ഭോപ്പാൽ വിഷവാതക ദുരന്ത ആക്ടിവിസ്റ്റ് അബ് ദുൾ ജബ്ബാർ ഓർമയായി

ഭോപ്പാൽ വിഷവാതക ദുരന്തത്തിനിരയാവരുടെ അവകാശങ്ങൾക്കായി നിലകൊണ്ട ആക്ടിവിസ്റ്റ് അബ്ദുൾ ജബ്ബാർ ഓർമയായി. അറുപത്തിമൂന്ന് വയസ്സായിരുന്നു. ദുരന്തത്തിനിരയായി കാഴ്ച നഷ്ടപ്പെടുകയും ശ്വാസകോശ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്തിരുന്ന അദ്ദേഹം ഇരകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും അവരുടെ ഉന്നമനത്തിനുമായി ജീവിതകാലം മുഴുവൻ പൊരുതി. ഒട്ടേറെ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗിയായ അദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖങ്ങളും പിടികൂടിയിരുന്നു. ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്ന ഉടനെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ചികിത്സാ സഹായം തേടിയുമുള്ള സമരമുഖങ്ങളിലെല്ലാം More
 
ഭോപ്പാൽ വിഷവാതക ദുരന്തത്തിനിരയാവരുടെ അവകാശങ്ങൾക്കായി നിലകൊണ്ട ആക്ടിവിസ്റ്റ് അബ്ദുൾ ജബ്ബാർ ഓർമയായി. അറുപത്തിമൂന്ന് വയസ്സായിരുന്നു. ദുരന്തത്തിനിരയായി കാഴ്ച നഷ്ടപ്പെടുകയും ശ്വാസകോശ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്തിരുന്ന അദ്ദേഹം ഇരകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും അവരുടെ ഉന്നമനത്തിനുമായി ജീവിതകാലം മുഴുവൻ പൊരുതി. ഒട്ടേറെ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗിയായ അദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖങ്ങളും പിടികൂടിയിരുന്നു. ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്ന ഉടനെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ചികിത്സാ സഹായം തേടിയുമുള്ള സമരമുഖങ്ങളിലെല്ലാം മുന്നണി പോരാളിയായിരുന്നു.
1984 ഡിസംബർ മൂന്നിനാണ് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്നും 42 ടണ്ണോളം മീതൈൽ ഐസോസയനേറ്റ് വാതകം ചോർന്നത് . ദുരന്തത്തിൽ 4000 ത്തോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.