കശ്‍മീരിൽ ബി ജെ പി ക്ക് കനത്ത പരാജയം

പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ബഹിഷ്കരിച്ച ബ്ലോക്ക് വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ 307 സീറ്റിൽ 271 ഉം സ്വതന്ത്രർ നേടി പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം കശ്മീരിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങി. ബ്ലോക്ക് വികസന കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബി ജെ പി ക്ക് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത്. നാഷണൽ കോൺഫറൻസും പീപ്പിൾസ് കോൺഫറൻസും പി ഡി പി യും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. സ്വതന്ത്രരാണ് ബി More
 

പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ബഹിഷ്കരിച്ച ബ്ലോക്ക് വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ 307 സീറ്റിൽ 271 ഉം സ്വതന്ത്രർ നേടി

പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം കശ്‍മീരിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങി. ബ്ലോക്ക് വികസന കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബി ജെ പി ക്ക് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത്. നാഷണൽ കോൺഫറൻസും പീപ്പിൾസ് കോൺഫറൻസും പി ഡി പി യും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. സ്വതന്ത്രരാണ് ബി ജെ പി യെ പരാജയപ്പെടുത്തിയത്. ആകെയുള്ള 307 സീറ്റിൽ 271 ഉം നേടി സ്വതന്ത്ര സ്ഥാനാർഥികൾ ബി ജെ പിയെ ഞെട്ടിച്ചു.

തങ്ങളുടെ വലിയ ഭരണ നേട്ടമായി മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് കൊണ്ടാടിക്കൊണ്ടാണ് തിരഞ്ഞെടുപ്പിനെ ബി ജെ പി നേരിട്ടത്. എന്നാൽ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കശ്‍മീർ, ജമ്മു, ലഡാക്ക് എന്നീ മൂന്നു മേഖലകളിലും സ്വതന്ത്രരുടെ തേരോട്ടമായി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ മാറി. കേവലം 81 സീറ്റുകളിലാണ് ബി ജെ പിക്ക് വിജയിക്കാനായത്.

ജമ്മുകശ്‍മീരിലെ 22 ജില്ലകളിൽ 19 ഉം സ്വതന്ത്രർ നേടി. താഴ്‌വരയിൽ 136 ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. അതിൽ 18 എണ്ണത്തിൽ മാത്രമാണ് ബി ജെ പി ക്കു വിജയിക്കാനായത്. കുപ്‌വാര, ബന്ദിപൂര, ഗാൻഡർബാൽ, ശ്രീനഗർ, കുൽഗാം എന്നീ അഞ്ചുജില്ലകളിൽ ഒറ്റ സീറ്റുപോലും പാർട്ടിക്ക് നേടാനായില്ല. 50 സീറ്റുകളും സ്വതന്ത്രരാണ് നേടിയത്. ബാരാമുള്ളയിൽ ഒരു സീറ്റ് മാത്രം നേടിയപ്പോൾ ബാക്കിയുള്ള 24 ഇടത്തും വിജയിച്ചത് സ്വതന്ത്രരാണ്. അനന്തനാഗിൽ 26 -ൽ 23 ഇടത്തും സ്വതന്ത്രർ അധികാരത്തിലെത്തി. എതിരാളികൾ ഇല്ലാതിരുന്ന ആറു സീറ്റുൾപ്പെടെ ആകെയുള്ള എട്ടു സീറ്റും നേടാനായ ഷോപ്പിയാൻ മാത്രമാണ്പാർട്ടിയുടെ ആകെയുള്ള ആശ്വാസം.