മലേറിയ മരുന്ന്, സാനിറ്റൈസറുകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ കയറ്റുമതി നിരോധിച്ചു

മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിൻ്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പു വരുത്താനാണ് നിരോധനം കൊണ്ടുവന്നത്. കൊറോണ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർ എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവർ എന്നിവർക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകി വരുന്ന പശ്ചാത്തലത്തിൽ അതിൻ്റെ ലഭ്യത ഉറപ്പാക്കാനാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ നിർദേശപ്രകാരമാണ് ഉത്തരവ്. എന്നാൽ അത്യാവശ്യ ഘട്ടത്തിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശുപാർശ പ്രകാരം ഉത്തരവിൽ ഇളവ് More
 
മലേറിയയ്‌ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിൻ്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പു വരുത്താനാണ് നിരോധനം കൊണ്ടുവന്നത്.
കൊറോണ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർ എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവർ എന്നിവർക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകി വരുന്ന പശ്ചാത്തലത്തിൽ അതിൻ്റെ ലഭ്യത ഉറപ്പാക്കാനാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ നിർദേശപ്രകാരമാണ് ഉത്തരവ്. എന്നാൽ അത്യാവശ്യ ഘട്ടത്തിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശുപാർശ പ്രകാരം ഉത്തരവിൽ ഇളവ് നല്കാനും ആലോചനയുണ്ട്. ഓരോ കേസും പ്രത്യേകമായെടുത്ത്, മാനുഷിക പരിഗണനയിൽ കയറ്റുമതി അനുമതി നല്കാനാണ് ആലോചന.
രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നല്‌കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) ശുപാർശ ചെയ്തിരുന്നു. മലേറിയയെ പ്രതിരോധിക്കുന്ന മരുന്ന് അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറലും അനുമതി നല്കിയിട്ടുണ്ട്.
ഇതിനിടെ വിപണിയിൽ ഹൈഡ്രോക്സി ക്ലോറോ ക്വിനിന് രൂക്ഷമായ ക്ഷാമം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈഡ്രോക്സി ക്ലോറോക്വിനു പുറമേ മറ്റൊരു മലേറിയ പ്രതിരോധ മരുന്നായ ക്ലോറോക്വിനിനും ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇത്തരം ഒരു പശ്ചാത്തലത്തിലാണ് വെൻ്റിലേറ്ററുകൾ, സാനിറ്റൈസകൾ, സർജിക്കൽ മാസ്കുകൾ എന്നിവയ്ക്കൊപ്പം ഹൈഡ്രോക്സി ക്ലോറോ ക്വിനിൻ്റെ കയറ്റുമതിയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നേരത്തേ ഇറക്കിയ ഉത്തരവു പ്രകാരം 200 മില്ലി സാനിറ്റൈസറിന് 100 രൂപയും, റ്റു പ്ലൈ മാസ് കിന് 8 രൂപയും, ത്രീ പ്ലൈ മാസ്കിന് 10 രൂപയുമാണ് പരമാവധി വില. വില കൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു.
ലോകത്താകെ ഇതേ വരെ 4,21,792 പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. 18,863 പേർ മരണപ്പെട്ടു. ജോൺ ഹോപ്കിൻസ് സർവകലാശാല നടത്തിയ പഠന പ്രകാരം നൂറ്റി എഴുപതിലേറെ രാജ്യങ്ങളിൽ വൈറസ് ബാധയുണ്ടായിട്ടുണ്ട്.