ചൗക്കിദാർ ചോർ പരാമർശം-രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു

അഭിപ്രായ പ്രകടനങ്ങളിൽ ജാഗ്രത പുലർത്തണം എന്ന നിർദേശം നൽകി രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് മുൻ കോൺഗ്രസ് പ്രസിഡന്റിനെതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്. ചൗകിദാർ ചോർ ഹേ പ്രയോഗം സുപ്രീം കോടതി നടത്തിയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഹുൽ ഗാന്ധി പ്രസ്താവന നൽകി എന്നായിരുന്നു ആരോപണം. സുപ്രീം കോടതി അങ്ങിനെ പറഞ്ഞിട്ടില്ല. കേസിൽ രാഹുൽ ഗാന്ധി നേരത്തേ മാപ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും More
 

അഭിപ്രായ പ്രകടനങ്ങളിൽ ജാഗ്രത പുലർത്തണം എന്ന നിർദേശം നൽകി രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് മുൻ കോൺഗ്രസ് പ്രസിഡന്റിനെതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്.

ചൗകിദാർ ചോർ ഹേ പ്രയോഗം സുപ്രീം കോടതി നടത്തിയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഹുൽ ഗാന്ധി പ്രസ്‍താവന നൽകി എന്നായിരുന്നു ആരോപണം. സുപ്രീം കോടതി അങ്ങിനെ പറഞ്ഞിട്ടില്ല. കേസിൽ രാഹുൽ ഗാന്ധി നേരത്തേ മാപ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും പരമോന്നത കോടതി അത് തള്ളിയിരുന്നു.

റാഫേൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളി 2018 ഡിസംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പൂർണമായും വായിച്ചു നോക്കാതെയാണ് രാഹുൽ ഗാന്ധി വിവാദമായ പ്രസ്താവന നടത്തിയതെന്ന് കോടതി പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിൽ അഭിപ്രായപ്രകടനങ്ങളിൽ കുറേക്കൂടി ഉത്തരവാദിത്തം കാട്ടണം. വിധി പൂർണമായും വായിച്ചു നോക്കണമായിരുന്നു.

രാജ്യത്തിൻറെ കാവൽക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ബി ജെ പി യുടെ പ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നതാണ് കാവൽക്കാരൻ കള്ളനാണ് എന്ന എതിർപ്രചാരണം. രാഹുൽ ഗാന്ധിയുടെ നിരുപാധിക മാപ്പപേക്ഷ തള്ളി നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നായിരുന്നു കേസിൽ മീനാക്ഷി ലേഖിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ആവശ്യപ്പെട്ടത്.