കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന് വിലയിരുത്തി. ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതില് 31,344 കോടി രൂപയുടെ 588 പദ്ധതികള് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവികസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു. പൊതുമരാമത്ത് മേഖലയിലാണ് കൂടുതല് പദ്ധതികള്ക്ക് – 278 പദ്ധതികള്. ചെലവ് 11,936 കോടി രൂപ. വൈദ്യുതി – 5200 More
 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതില്‍ 31,344 കോടി രൂപയുടെ 588 പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവികസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു.

പൊതുമരാമത്ത് മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ക്ക് – 278 പദ്ധതികള്‍. ചെലവ് 11,936 കോടി രൂപ. വൈദ്യുതി – 5200 കോടി രൂപ, ജലവിഭവം 4753 കോടി, പൊതുവിദ്യാഭ്യാസം 2037 കോടി, ആരോഗ്യം – 2036 കോടി, ഐടി – 1412 കോടി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ മുതല്‍ മുടക്ക് വരുന്നത്.

അവലോകന യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്. സുനില്‍കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. കെ. രാജു, കെ.ടി. ജലീല്‍ എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും തലവന്മാരും പങ്കെടുത്തു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം. അബ്രഹാം പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു.