കൊറോണ വൈറസ്: മാറ്റിവെച്ച പരീക്ഷകള്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. ഇതുവരെ 171 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പത്താം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകൾ സി.ബി.എസ്.ഇ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികളെ പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശവും വന്നു. വിദ്യാഭ്യാസ രംഗത്തിന് സമാനമായി നിരവധി റിക്രൂട്ടമെന്റ് ഏജൻസികളും പരീക്ഷകൾ നിർത്തി വച്ചിട്ടുണ്ട്. അത് ഏതെല്ലാമാണെന്നറിയാം. ഐ.ടി.ബി.പി കോൺസ്റ്റബിൾ പരീക്ഷആർമി റിക്രൂട്ട്മെന്റുകൾ കേരള പി.എസ്.സി പരീക്ഷകൾ ഡൽഹി ഹയർ ജുഡീഷ്യൽ സർവീസസ് More
 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. ഇതുവരെ 171 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പത്താം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകൾ സി.ബി.എസ്.ഇ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികളെ പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശവും വന്നു. വിദ്യാഭ്യാസ രംഗത്തിന് സമാനമായി നിരവധി റിക്രൂട്ടമെന്റ് ഏജൻസികളും പരീക്ഷകൾ നിർത്തി വച്ചിട്ടുണ്ട്. അത് ഏതെല്ലാമാണെന്നറിയാം.

ഐ.ടി.ബി.പി കോൺസ്റ്റബിൾ പരീക്ഷആർമി റിക്രൂട്ട്മെന്റുകൾ
കേരള പി.എസ്.സി പരീക്ഷകൾ
ഡൽഹി ഹയർ ജുഡീഷ്യൽ സർവീസസ് മെയിൻ പരീക്ഷ
എയർഫോഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷകൾ
ആർ.ബി.ഐ. അസിസ്റ്റന്റ് മെയിൻ പരീക്ഷ

എസ്.എസ്.സി സി.എച്ച്.എസ്.എൽ പരീക്ഷ റദ്ദാക്കിയിട്ടില്ലെങ്കിലും ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ മാസ്കും സാനിറ്റൈസറുംഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.