രാജ്യം ഏകാധിപത്യ ത്തിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചന: സുധീരൻ

ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണിരത്നം, അപർണ സെൻ എന്നീ ജനങ്ങൾ ആദരിക്കുന്ന സാംസ്കാരിക പ്രമുഖർക്കെതിരെ കേസെടുത്ത നടപടി രാജ്യം ഏകാധിപത്യ ത്തിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ. ഒരു ഏകാധിപതിയും കുറേ പിന്താങ്ങികളും എന്ന ദുരവസ്ഥയിലേക്ക് രാജ്യത്തിൻറെ ഭരണസംവിധാനം അധപതിച്ചിരിക്കുന്നു. ഭരണഘടനാ തത്വങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട ജുഡീഷ്യറിയേയും ഇതിലെല്ലാം ദുരുപയോഗപ്പെടുത്തുന്ന ലജ്ജാകരമായ ഈ അവസ്ഥ ജനാധിപത്യ ഭരണ ക്രമത്തിന്റെ തകർച്ചയാണ് More
 

ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണിരത്നം, അപർണ സെൻ എന്നീ ജനങ്ങൾ ആദരിക്കുന്ന സാംസ്കാരിക പ്രമുഖർക്കെതിരെ കേസെടുത്ത നടപടി രാജ്യം ഏകാധിപത്യ ത്തിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

ഒരു ഏകാധിപതിയും കുറേ പിന്താങ്ങികളും എന്ന ദുരവസ്ഥയിലേക്ക് രാജ്യത്തിൻറെ ഭരണസംവിധാനം അധപതിച്ചിരിക്കുന്നു. ഭരണഘടനാ തത്വങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട ജുഡീഷ്യറിയേയും ഇതിലെല്ലാം ദുരുപയോഗപ്പെടുത്തുന്ന ലജ്ജാകരമായ ഈ അവസ്ഥ ജനാധിപത്യ ഭരണ ക്രമത്തിന്റെ തകർച്ചയാണ് ആവർത്തിച്ച് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത് ഗുരുതരമായ കുറ്റമായി കാണുന്ന അധികാരികളുടെ ഈ തലതിരിഞ്ഞ നടപടി പ്രതിഷേധാർഹമാണ്; അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.