കോവിഡ് വാക്സിൻ കണ്ടെത്തിയതായി നൈജീരിയൻ ശാസ്ത്രജ്ഞർ

Covid-19 കൊറോണ വൈറസിനെതിരായ ആദ്യത്തെ പ്രതിരോധ വാക്സിൻ കണ്ടെത്തിയതായി നൈജീരിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. “ഒരു മഹാമാരിക്ക് പരിഹാരമായ വാക്സിൻ ദാതാവാകുക എന്നത് പ്രധാനമാണ്. വാക്സിൻ യാഥാർഥ്യമാക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു ” , കോവിഡ്-19 ഗവേഷണ ഗ്രൂപ്പിന്റെ തലവൻ ഡോ. ഒലാഡിപ്പോ കൊളവോൾ പറഞ്ഞു. വാക്സിൻ യാഥാർഥ്യമായിക്കഴിഞ്ഞെന്ന് അവകാശപ്പെട്ട അദ്ദേഹം തങ്ങൾ ഇത് പലതവണ പരീക്ഷിച്ചു കഴിഞ്ഞതായും അവകാശപ്പെട്ടു. “ഇത് ആഫ്രിക്കക്കാരെ ലക്ഷ്യം വച്ചുള്ളതാണ്. മറ്റുള്ളവർക്കും ഇത് ലഭ്യമാക്കും. ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ട്. ഒരു ദൃഢനിശ്ചയത്തിന്റെ ഫലമാണ് More
 

Covid-19

കൊറോണ വൈറസിനെതിരായ ആദ്യത്തെ പ്രതിരോധ വാക്സിൻ കണ്ടെത്തിയതായി നൈജീരിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.

“ഒരു മഹാമാരിക്ക് പരിഹാരമായ വാക്സിൻ ദാതാവാകുക എന്നത് പ്രധാനമാണ്. വാക്സിൻ യാഥാർഥ്യമാക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു ” ,

കോവിഡ്-19 ഗവേഷണ ഗ്രൂപ്പിന്റെ തലവൻ ഡോ. ഒലാഡിപ്പോ കൊളവോൾ പറഞ്ഞു.

വാക്സിൻ യാഥാർഥ്യമായിക്കഴിഞ്ഞെന്ന് അവകാശപ്പെട്ട അദ്ദേഹം തങ്ങൾ ഇത് പലതവണ പരീക്ഷിച്ചു കഴിഞ്ഞതായും അവകാശപ്പെട്ടു. “ഇത് ആഫ്രിക്കക്കാരെ ലക്ഷ്യം വച്ചുള്ളതാണ്. മറ്റുള്ളവർക്കും ഇത് ലഭ്യമാക്കും. ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ട്. ഒരു

ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ പ്രതിരോധ വാക്സിൻ” , കൊളവോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു

വ്യാപകമായ ഉപയോഗത്തിനായി വാക്സിൻ പുറത്തിറക്കാൻ കുറഞ്ഞത് 18 മാസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ അളവിൽ ഗവേഷണം ഇപ്പോഴും നടക്കുന്നുണ്ട്. വിശകലനങ്ങളും മുന്നോട്ടു പോകുന്നു. അംഗീകാരം നേടിയെടുക്കാനാവശ്യമായ പ്രക്രിയയും ദൈർഘ്യമേറിയതാണ്.

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 9 ദശലക്ഷം കടന്നു. നാലര ലക്ഷത്തിലധികം ആളുകളാണ് രോഗം മൂലം മരിച്ചത്.