ബാറുടമകളിൽ നിന്ന് സി പി എം പണപ്പിരിവ് തുടങ്ങി: രമേശ് ചെന്നിത്തല

ബിവറേജ് ഔട്ട്ലെറ്റുകൾക്കൊപ്പം ബാർ കൗണ്ടറുകൾ വഴിയും ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ തോതിലുള്ള നയവ്യതിയാനമാണ് നടന്നിരിക്കുന്നത്. കോവിഡിൻ്റെ മറവിൽ മദ്യത്തിൻ്റെ ചില്ലറ വില്പന പൂർണമായും സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയാണ്. ബാർ മുതലാളിമാരുമായി അണിയറയിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്. ബാറുടമകളിൽ നിന്ന് നല്ല പിരിവ് നടത്തിയിട്ടുണ്ട്. അതിനിടെ മദ്യം ഓൺലൈൻ വഴി വില്ക്കാനുള്ള സംവിധാനം താത്ക്കാലികം മാത്രമാണെന്ന് എക്സൈസ് മന്ത്രി More
 

ബിവറേജ് ഔട്ട്‌ലെറ്റുകൾക്കൊപ്പം ബാർ കൗണ്ടറുകൾ വഴിയും ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ തോതിലുള്ള നയവ്യതിയാനമാണ് നടന്നിരിക്കുന്നത്.

കോവിഡിൻ്റെ മറവിൽ മദ്യത്തിൻ്റെ ചില്ലറ വില്പന പൂർണമായും സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയാണ്. ബാർ മുതലാളിമാരുമായി അണിയറയിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്. ബാറുടമകളിൽ നിന്ന് നല്ല പിരിവ് നടത്തിയിട്ടുണ്ട്.

അതിനിടെ മദ്യം ഓൺലൈൻ വഴി വില്ക്കാനുള്ള സംവിധാനം താത്ക്കാലികം മാത്രമാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. താത്ക്കാലികമാണ് ഓൺലൈൻ സംവിധാനം. നികുതി വർധിപ്പിക്കാൻ തീരുമാനിച്ചതോടെ പുതുക്കിയ വില നിശ്ചയിക്കുന്നതിന് വില്പന നികുതി നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.