നാലു മണിക്കൂറിൽ ദശലക്ഷം ഫോളോവേഴ്‌സ്; റെക്കോർഡ് തകർത്ത് ഡേവിഡ് ആറ്റൻ‌ബറോ ഇൻസ്റ്റഗ്രാമിൽ

David Attenborough പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ സർ ഡേവിഡ് ആറ്റൻബറോ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത് റെക്കോർഡ് തകർത്തു കൊണ്ട്. ഒരു ഐജിടിവി വീഡിയോ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷം ഫോളോവേഴ്സിനെയാണ് ആറ്റൻബറോ സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൻ്റെ ചരിത്രത്തിൽ ഏറ്റവും വേഗമേറിയ റെക്കോർഡാണ് ഇതിലൂടെ അദ്ദേഹം സ്ഥാപിച്ചത്. David Attenborough ബ്രോഡ്കാസ്റ്ററും പ്രകൃതിശാസ്ത്രജ്ഞനുമായ സർ ഡേവിഡ് ഫെഡറിക് ആറ്റൻബറോ ബിബിസി പ്രോഗ്രാമുകളിലൂടെയാണ് ശ്രദ്ധേയനായത്. ഗാലപ്പഗോസ്, സെവൻ വേൾഡ്സ് വൺ പ്ലാനറ്റ് ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ ഡോക്യുമെൻ്ററികൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. More
 
David Attenborough
പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റർ സർ ഡേവിഡ് ആറ്റൻബറോ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത് റെക്കോർഡ് തകർത്തു കൊണ്ട്. ഒരു ഐജിടിവി വീഡിയോ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ആറ്റൻബറോ സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൻ്റെ ചരിത്രത്തിൽ ഏറ്റവും വേഗമേറിയ റെക്കോർഡാണ് ഇതിലൂടെ അദ്ദേഹം സ്ഥാപിച്ചത്. David Attenborough
ബ്രോഡ്കാസ്റ്ററും പ്രകൃതിശാസ്ത്രജ്ഞനുമായ സർ ഡേവിഡ് ഫെഡറിക് ആറ്റൻബറോ ബിബിസി പ്രോഗ്രാമുകളിലൂടെയാണ് ശ്രദ്ധേയനായത്. ഗാലപ്പഗോസ്, സെവൻ വേൾഡ്സ് വൺ പ്ലാനറ്റ് ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ ഡോക്യുമെൻ്ററികൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്.
വീഡിയോ പോസ്റ്റുചെയ്ത് നാല് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെ അനുയായികൾ ഒരു ദശലക്ഷം കടന്നത് ഗിന്നസ് റെക്കോർഡാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ അദ്ദേഹം ജെന്നിഫർ ആനിസ്റ്റണിന്റെ റെക്കോർഡാണ് തകർത്തത്. 14 ദശലക്ഷത്തിലധികം വ്യൂവേഴ്സിനെ ലഭിച്ച ഐജിടിവി വീഡിയോ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
എല്ലാവർക്കും അറിയാവുന്നതുപോലെ, ലോകം വലിയൊരു കുഴപ്പത്തിലാണെന്ന് വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഭൂഖണ്ഡങ്ങളിൽ തീ ആളിപ്പടരുകയാണ്. ഹിമാനികൾ ഉരുകുന്നു. പവിഴപ്പുറ്റുകൾ നശിക്കുകയാണ്…ഈ പട്ടിക നീളുകയാണ്. നമ്മുടെ ഗ്രഹത്തിൻ്റെ സംരക്ഷണം ഇപ്പോൾ ഒരു ആശയവിനിമയ വെല്ലുവിളിയാണ്. എന്തുചെയ്യണമെന്ന് നമുക്കറിയാം. വേണ്ടത് ഇച്ഛാശക്തിയാണ്. അതിനാലാണ് ഈ സന്ദേശവുമായി ഞാൻ ഇൻസ്റ്റഗ്രാമിൽ എത്തിയത്. എനിക്ക് പ്രതീക്ഷയുണ്ട്. നമുക്കൊന്നിച്ച് മാറ്റത്തിന് പ്രചോദനം നൽകാം, അദ്ദേഹം പറഞ്ഞു.
ഭൂമി നേരിടുന്ന പ്രശ്‌നങ്ങൾ എന്താണെന്നും ലോകജനത അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിക്കുന്ന വീഡിയോകൾ പങ്കിടാൻ താൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്ന് ആറ്റൻബറോ പറഞ്ഞു.
എക്‌സ്‌ക്ലുസീവ് ക്ലിപ്പുകളും ബിഹൈൻഡ്-ദി-സീൻസ് കണ്ടൻ്റും പോസ്റ്റുചെയ്യും.സഹപ്രവർത്തകരായ ജോണി ഹ്യൂസും കോളിൻ ബട്ട്‌ഫീൽഡും ഇതിൽ സഹകരിക്കും. വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ എ ലൈഫ് ഓൺ ഔർ പ്ലാനറ്റിൽ ഇരുവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.