പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു

Saroj Khan ബോളിവുഡിലെ ത്രസിപ്പിക്കുന്ന നൃത്തചുവടുകൾക്ക് ജീവനേകിയ പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നാൽപത് വർഷത്തോളം ഹിന്ദി സിനിമയിൽ തന്റെ ചുവടുകൾ കൊണ്ട് വിസ്മയം തീർത്ത കലാകാരിയാണ് സരോജ് ഖാൻ .രണ്ടായിരത്തോളം ചിത്രങ്ങൾക്കാണ് സരോജ് ഖാൻ നൃത്താവിഷ്ക്കാരം ചെയ്തിട്ടുള്ളത്. Saroj Khan മുന്നതവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2019 – ൽ പുറത്തിറങ്ങിയ കലങ്ക് എന്ന ചിത്രത്തിലെ ‘തബാ ഹോ ഗയേ’ ആണ് സരോജ് More
 

Saroj Khan

ബോളിവുഡിലെ ത്രസിപ്പിക്കുന്ന നൃത്തചുവടുകൾക്ക് ജീവനേകിയ പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നാൽപത് വർഷത്തോളം ഹിന്ദി സിനിമയിൽ തന്റെ ചുവടുകൾ കൊണ്ട് വിസ്മയം തീർത്ത കലാകാരിയാണ് സരോജ് ഖാൻ .രണ്ടായിരത്തോളം ചിത്രങ്ങൾക്കാണ് സരോജ് ഖാൻ നൃത്താവിഷ്ക്കാരം ചെയ്തിട്ടുള്ളത്. Saroj Khan

മുന്നതവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2019 – ൽ പുറത്തിറങ്ങിയ കലങ്ക് എന്ന ചിത്രത്തിലെ ‘തബാ ഹോ ഗയേ’ ആണ് സരോജ് ഖാൻ അവസാനമായി നൃത്തചുവടുയേകിയ ഗാനം . ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു ബോളിവുഡിൽ സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്.മിസ്റ്റർ ഇന്ത്യയിലെ ഹവ ഹവായ് (1987) ,ദേവ്ദാസ് എന്ന ചിത്രത്തിലെ ഡോലാരേ ഡോലാരേ എന്നി പാട്ടുകളിലെ നൃത്തച്ചുവടുകൾ ഇന്നും പ്രേക്ഷക മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്നു .

ഗുരു, ശൃംഗാരം, ജബ് വി മെറ്റ് മൊഹ്‌റ, തേസാബ്, ബാസിഗർ, ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ, ഹം ദിൽ ദേ ചുകേ സനം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സരോജ് ഖാന്റെ നൃത്തചുവടിന്റെ മാസ്മരികത നമുക്ക് കാണാൻ സാധിക്കും . ജബ് വി മെറ്റ്, ശൃംഗാരം, ദേവദാസ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരം സരോജ് ഖാന് ലഭിച്ചത്.
ബാലതാരമായാണ് സരോജ് ഖാൻ തന്റെ സിനിമ ജീവിതം ആരംഭിച്ചത്. 1950- കൾക്ക് ശേഷം ബാക്ക് ഗ്രൗണ്ട് ഡാൻസറായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. 13- മാത്തെ വയസിലാണ് സരോജ് ഖാൻ വിഹാഹിതയാകുന്നത്, 43 വയസുള്ള സോഹൻലാലിനെയാണ് അവർ വിവാഹം കഴിച്ചത് .